തൃശൂർ: വിനായകിനെ പൊലീസ് ക്രൂരമായി മർദിക്കുന്നത് കണ്ടുവെന്ന് സുഹൃത്ത് ശരത്തിെൻറ മൊഴി. ലോകായുക്തയിലാണ് ഏങ്ങണ്ടിയൂർ സ്വദേശി ദലിത് യുവാവ് വിനായകിെൻറ മരണം സംബന്ധിച്ച കേസിൽ പാവറട്ടി പൊലീസിനെതിരെ സുഹൃത്ത് ശരത് മൊഴി നൽകിയത്. തങ്ങളെ മാനിനക്കുന്നിൽനിന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ശേഷം ക്രൂരമായി മർദിച്ചു. വിനായകിനെ കുനിച്ചു നിർത്തി പുറത്ത് കൈമുട്ട് കൊണ്ട് ഇടിച്ചു. തല ചുവരിൽ ഇടിച്ചു. ഇരുകവിളിലും വയറിലും അടിച്ചു. തലമുടി ചുഴറ്റി പിഴുതെടുക്കാൻ ശ്രമിച്ചു. ബൂട്ടിട്ട കാലുകൊണ്ട് വിനായകിെൻറ പെരുവിരൽ ചവിട്ടിയരച്ചു. തന്നെയും പൊലീസ് ക്രൂരമായി മർദിെച്ചന്ന് ശരത് ഡിവിഷൻ ബെഞ്ചിന് മൊഴി നൽകി. 40 മിനിറ്റെടുത്താണ് വിസ്താരം പൂർത്തിയാക്കിയത്. ജൂൈല 17ന് പെൺകുട്ടിയുമായി സംസാരിച്ചുകൊണ്ട് നിൽക്കെയാണ് വിനായകനെയും ശരത്തിനെയും കസ്റ്റഡിയിലെടുത്തത്. പിന്നീട് രക്ഷിതാക്കളെ വിളിച്ചു വരുത്തിയാണ് വിട്ടയച്ചത്. ജൂൈല 18ന് രാവിലെയാണ് വീട്ടിനുള്ളിൽ വിനായകിനെ ജീവനൊടുക്കിയ നിലയിൽ കണ്ടത്. പൊലീസിന് വീഴ്ചയുണ്ടായതായി കണ്ടെത്തി സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജിത്ത്, സാജൻ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. കേസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. വിനായകിെൻറ പിതാവ് കൃഷ്ണൻ നൽകിയ പരാതിയിൽ ലോകായുക്ത നേരിട്ട് കേസ് അന്വേഷിക്കുന്നതിനിടെയാണ് ശരത്തിെൻറ മൊഴിയെടുത്തത്. ജൂൺ ഒന്ന് മുതൽ ജൂൈല 18 വരെയുള്ള പരാതി രജിസ്റ്റർ പാവറട്ടി പൊലീസ് ഹാജരാക്കി. കേസ് നവംബർ മൂന്നിന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.