ഇസാഫ് സ്‌മാള്‍ ഫിനാന്‍സ് ബാങ്കി​െൻറ 50-ാമത് ശാഖ നിലമ്പൂരില്‍

നിലമ്പൂര്‍: ഇസാഫ് സ്‌മാള്‍ ഫിനാന്‍സ് ബാങ്കി​െൻറ 50-ാമത് ശാഖ നിലമ്പൂരില്‍ പ്രവര്‍ത്തനം തുടങ്ങി. പി.വി. അബ്ദുൽ വഹാബ് എം.പി ശാഖ ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്‌മാള്‍ ഫിനാന്‍സ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സൺ പദ്മിനി ഗോപിനാഥ് എ.ടി.എം കൗണ്ടറും മുനിസിപ്പല്‍ കൗണ്‍സിലര്‍ സുബൈദ തട്ടാശ്ശേരി സേഫ് ഡെപ്പോസിറ്റ് ലോക്കറും പീവീസ് ഗ്രൂപ് ഡയറക്ടര്‍ പി.വി. അലി മുബാറക് കാഷ് കൗണ്ടറും ഉദ്ഘാടനം ചെയ്തു. ഇസാഫ് കോഓപറേറ്റിവ് സൊസൈറ്റി ചെയര്‍പേഴ്സൺ മെറീന പോള്‍, ഇസാഫ് റീടെയിൽ ഡയറക്ടര്‍ അലോക് പോള്‍, ഇസാഫ് സ്‌മാള്‍ ഫിനാന്‍സ് ബാങ്ക് ഡയറക്ടര്‍ എ. അക്ബര്‍, ഇസാഫ് സ്‌മാള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ജോര്‍ജ് തോമസ്, ഇസാഫ് മൈക്രോഫിനാന്‍സ് ഡയറക്ടര്‍ എബി തോമസ്, ഡോ. ജോണ്‍സണ്‍ തേക്കടയില്‍, സി.കെ. മുഹമ്മദ് ഇക്ബാല്‍, സി. ആൻറണി ജേക്കബ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.