തൃശൂർ: കേരള നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണ ചട്ടങ്ങളിലെ ഭേദഗതി ഉത്തരവ് പ്രകാരം ഡാറ്റ ബാങ്കില്‍ തിരുത്തലിന് തുടർന്നും അപേക്ഷ നൽകാമെന്ന് കൃഷി അസി.ഡയറക്ടർ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,12,896 അപേക്ഷ ലഭിച്ചു. അവ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാൻ പ്രാദേശിക നിരീക്ഷണ സമിതി കണ്‍വീനര്‍മാര്‍ക്ക് നിർദേശം നൽകി. ഇനിയും അപേക്ഷ നൽകാനുള്ളവർക്കുവേണ്ടി സമയപരിധി ദീർഘിപ്പിക്കാൻ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്. പ്രാദേശിക നിരീക്ഷണസമിതി കണ്‍വീനര്‍മാര്‍ ഉടമസ്ഥെൻറ പേര്, സര്‍വേ നമ്പര്‍, തണ്ടപ്പേര്, ഉദ്ദേശിക്കുന്ന പരിഹാര മാർഗം എന്നിവ ഉള്‍പ്പെടുത്തി 100 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് വെള്ളക്കടലാസിൽ അപേക്ഷ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.