കൊടുങ്ങല്ലൂർ: താലൂക്ക് പരിധിയിൽ വരുന്ന പൊയ്യയിൽ കിണർ താഴ്ന്നു. അഴീക്കോട് പ്രദേശത്ത് കടൽത്തീരത്തിന് സമീപം താമസിക്കുന്ന വീടുകളിൽ വെള്ളം കയറി. വേലിയേറ്റ സമയത്താണ് കടൽജലം കരയിലേക്ക് കയറിയത്. അഴീക്കോട് ൈലറ്റ് ഹൗസിന് സമീപം മരം വീണ് വീടിെൻറ പാരപ്പറ്റ് തകർന്നു. എടമുട്ടത്ത് അലിയുടെ വീടിനാണ് നാശമുണ്ടായത്. കൊടുങ്ങല്ലൂർ നഗരസഭയിലെ ലോകമലേശ്വരം രണ്ടാം വാർഡിൽ വീടിെൻറ വശം തകർന്നുവീണു. കളപ്പറമ്പത്ത് പത്മനാഭെൻറ ഒാടുമേഞ്ഞ വീടാണ് ഭാഗികമായി തകർന്നത്. റോഡുകൾ പലതും വെള്ളക്കെട്ടിലാണ്. നഗരസഭയിൽ വടക്കേ നടയിൽനിന്ന് ഉഴുവത്ത് കടവിലേക്ക് പോകുന്ന റോഡിൽ വെള്ളം നിറഞ്ഞതോടെ യാത്ര ദുഷ്കരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.