തൃശൂർ: സർക്കാർ ക്വാർട്ടേഴ്സുകൾ അനധികൃതമായി കൈവശം വെക്കുന്നത് സംബന്ധിച്ച് അന്വേഷിക്കാനും ഒഴിപ്പിക്കേണ്ടതുണ്ടെങ്കിൽ നടപടിയെടുക്കാനും കലക്ടർക്ക് പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസ് നിർദേശം നൽകി. സർക്കാർ ക്വാർട്ടേഴ്സുകൾ അനധികൃതമായി കൈവശം വെക്കുകയും ദുരുപയോഗം ചെയ്യുന്നതും സംബന്ധിച്ച് 'മാധ്യമം' ഞായറാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ക്വാർട്ടേഴ്സ് അനുവദിക്കണമെന്ന് അപേക്ഷിച്ചവർ മന്ത്രിയുടെ ഓഫിസിനെ പരാതിയുമായി സമീപിച്ചപ്പോഴാണ് അന്വേഷിച്ച് നടപടിയെടുക്കാൻ നിർദേശിച്ചത്. നേരേത്ത, ഇതുസംബന്ധിച്ച് പരാതി ഉയർന്നപ്പോൾ ഒഴിപ്പിച്ചെടുക്കാൻ പൊതുമരാമത്ത് വകുപ്പ് കലക്ടർക്ക് നിർദേശം നൽകിയെങ്കിലും നടപ്പായില്ല. കഴിഞ്ഞ ദിവസം ആലപ്പുഴ െഗസ്റ്റ് ഹൗസിലെ മന്ത്രി ഡോ. തോമസ് ഐസക്കിെൻറ മുറി, മന്ത്രി ജി. സുധാകരെൻറ നിർദേശ പ്രകാരം ഒഴിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും പൊതുമരാമത്ത് വകുപ്പിെൻറ ഇടപെടൽ. കലക്ടറേറ്റിന് പിൻവശെത്ത സർക്കാർ ക്വാർട്ടേഴ്സുകളാണ് സമീപത്തുതന്നെ സ്വന്തം വീടുകളുണ്ടായിട്ടും ജീവനക്കാർ വിട്ടുകൊടുക്കാതെ അനധികൃതമായി ഉപയോഗിക്കുന്നത്. പലരും ഇത് വാടകക്ക് കൊടുത്തും പണമുണ്ടാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.