റോഡുകൾ തകർന്ന് ചളിക്കുണ്ടായി

വാടാനപ്പള്ളി: തോരാതെയുള്ള കനത്ത മഴയിൽ ദേശീയ പാതയടക്കം റോഡുകൾ പലതും തകർന്ന് ചളിക്കുണ്ടായി. ഇതോടെ യാത്ര ദുഷ്കരവുമായി. ഏറെ തിരക്കുള്ള ദേശീയപാത 17 -തകർന്ന് വൻ കുഴികൾ രൂപപ്പെട്ടു. വെള്ളം കെട്ടി നിന്ന് യാത്ര പ്രയാസകരമാണ്. ദേശീയപാതക്ക് പുറമെ മറ്റ് റോഡുകളും ചളിക്കുണ്ടാണ്. തിരക്കുള്ള വാടാനപ്പള്ളി ബീച്ച് റോഡ് ഏറെ നാളായി തകർന്നുകിടക്കുകയാണ്. റോഡിൽ കനത്ത വെള്ളക്കെട്ടാണ്. ചിലങ്ക റോഡ്, പൊക്കാഞ്ചേരി റോഡ്, എന്നിവ തകർന്നു. ഏങ്ങണ്ടിയൂർ, തളിക്കുളം പഞ്ചായത്തിലെ നിരവധി റോഡുകൾ തകർന്ന നിലയിലാണ്. അന്തിക്കാട് - മണലൂർ പഞ്ചായത്തിലൂടെ കടന്നുപോകുന്ന കണ്ടശ്ശാംകടവ് -പടിയം റോഡി​െൻറ ഏറെ ഭാഗം തകർന്നു. മഴയിൽ കാഞ്ഞാണി - പെരിങ്ങോട്ടുകര റോഡിൽ അന്തിക്കാട് ആലിന് വടക്ക് കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ബസ് ഉൾപ്പെടെ വാഹനയാത്ര ദുഷ്കരമായി. ചാഴൂർ പഞ്ചായത്തിലെ പഴുവിൽ - കിഴുപ്പിള്ളിക്കര റോഡും താന്ന്യം പഞ്ചായത്തിലെ നളന്ദ സ്കൂൾ റോഡും തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.