തൃശൂർ: ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ മോട്ടോർ മെക്കാനിക് തസ്തികയിൽ ഓപ്പൺ, എസ്.സി വിഭാഗങ്ങളിലായി രണ്ട് ഒഴിവുണ്ട്. ഒരു വർഷത്തെ ഓട്ടോമൊബൈൽ എൻജിനീയറിങ് ഐ.ടി.ഐ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 - 41. യോഗ്യരായവർ 28 നകം അടുത്തുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ് റ്റർ ചെയ്യണം. കലാസദൻ ഗായക് തൃശൂർ: നവ സംഗീത പ്രതിഭകളെ കണ്ടെത്താൻ കലാസദൻ സംഗീത വിഭാഗം നടത്തിയ 'ഗായക്' ഗാനാലാപന മത്സരത്തിെൻറ ഫൈനൽ റൗണ്ട് അതിരൂപത വികാരി ജനറൽ തോമസ് കാക്കശേരി ഉദ്ഘാടനം ചെയ്തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിലെ വിജയികൾക്ക് കാഷ് അവാർഡും ശിൽപവും പ്രശസ്തി പത്രവും നൽകി. പ്രസിഡൻറ് വി.പി. ജോസഫ്, സെക്രട്ടറി ഡോ. പോൾ പുളിക്കൻ, കൺവീനർ ജേക്കബ് ചെങ്ങലായ്, ഫാ. ജെയ്സൺ വടക്കേത്തല, ലിയോ ജോർജ്, സി.ജെ. ജോൺ, ആൻസൻ ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.