അക്ഷയ്, സനീഷ്
മാള: യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ മാള പൊലീസ് അറസ്റ്റ് ചെയ്തു.
പുത്തൻചിറ പുളിയിലക്കുന്ന് കാക്കനാടൻ വീട്ടിൽ സനീഷ് (40), മതിയത്ത് വീട്ടിൽ അക്ഷയ് (30) എന്നിവരാണ് അറസ്റ്റിലായത്. പുത്തൻചിറ കണ്ണികുളങ്ങര വൈപ്പിൻകാട്ടിൽ മുഹമ്മദ് സെയ്തറിനും (20), സുഹൃത്ത് ഹാരിസിനുമാണ് മർദനമേറ്റത്. കഴിഞ്ഞദിവസമാണ് സംഭവം. പുത്തൻചിറ മങ്കിടിയിലുള്ള സുഹൃത്ത് ഹാരിസിന്റെ വീടിന് മുൻവശത്തെ റോഡിൽ വെച്ചായിരുന്നു സംഭവം.
മുഹമ്മദ് സെയ്തറിന്റെ സുഹൃത്തായ കൊല്ലാട്ട് വീട്ടിൽ ഹാരിസും പ്രതികളിലൊരാളും തമ്മിൽ നേരത്തേയുണ്ടായിരുന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. റോഡിലൂടെ പോവുകയായിരുന്ന മുഹമ്മദ് സെയ്തറിനെയും ഹാരിസിനെയും സൽമാൻ ഫാരിസിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിർത്തി സെയ്തറിന്റെ കൈവശമുണ്ടായിരുന്ന ഹെൽമെറ്റ് പിടിച്ചുവാങ്ങി തലയുടെ പിൻഭാഗത്ത് അടിക്കുകയും മൊബൈൽ ഫോൺ വാങ്ങി നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.