കയ്പമംഗലം: പഞ്ചായത്ത് കേരളോത്സവം തുടങ്ങി. ഇ.ടി. ടൈസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ജിസ്നി ഷാജി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എസ്. പ്രണവ്, ബ്ലോക്ക് പഞ്ചായത്തംഗം നൂറുല്‍ഹുദ, പഞ്ചായത്തംഗങ്ങളായ സുരേഷ് കൊച്ചുവീട്ടില്‍, കെ.എ. സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. സംസ്കൃത ദിനാഘോഷം പെരിഞ്ഞനം: വലപ്പാട് ഉപജില്ലാ തല സംസ്കൃത ദിനാഘോഷം ഇ.ടി. ടൈസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ സി.കെ. ഗിരിജ അധ്യക്ഷത വഹിച്ചു. മഹാരാജാസ് കോളജ് സംസ്കൃത വിഭാഗം മേധാവി ഡോ. കെ.കെ.ബീന, മതിലകം ബി.പി.ഒ ടി.എസ്. സജീവന്‍, സംസ്കൃത അധ്യാപക ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ടി.വി. വിനോദ്, എന്‍.എ. അനുരാജ്, എന്‍.എസ്. പ്രമീഷ, കെ.ബി. അബീഷ് എന്നിവര്‍ സംസാരിച്ചു. മെഗാക്വിസ് ചെന്ത്രാപ്പിന്നി : കണ്ണംപുള്ളിപ്പുറം പെരുമ്പടപ്പ ഈസ്റ്റ് യു.പി സ്കൂളില്‍ മെഗാക്വിസ് സംഘടിപ്പിച്ചു. ഇ.ടി. ടൈസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഹേന രമേഷ്, ലോക്കല്‍ മാനേജര്‍ മോഹനന്‍ കണ്ണംപുള്ളി, പ്രധാനാധ്യാപിക പി.കെ. സരസമ്മ, ഇ.എസ്. സരസിജ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.