മാല മോഷ്​ടിച്ച തമിഴ് യുവതിയെ പിടികൂടി

ചാലക്കുടി: ബസിൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന തമിഴ് യുവതിയെ പൊലീസ് പിടികൂടി. കോയമ്പത്തൂർ െറയിൽവേ കോളനിക്ക് സമീപം താമസിക്കുന്ന സെൽവിയാണ് (35) പിടിയിലായത്. പേരാമ്പ്ര സ്വദേശിനിയായ വീട്ടമ്മയുടെ അഞ്ചുപവ​െൻറ മാലയാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ ഇവർ കെ.എസ്.ആർ.ടി.സി ബസിൽ പേരാമ്പ്രയിൽ നിന്ന് ചാലക്കുടിയിലേക്ക് വരുമ്പോഴാണ് സംഭവം. മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെ ഇവർ ബഹളം െവച്ചു. തുടർന്നാണ് ബസിൽ ഉണ്ടായിരുന്ന സെൽവി പിടിക്കപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.