കരൂപ്പടന്ന: നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് വിദ്യാർഥികൾ ഓസോൺ ദിനം ആചരിച്ചു. ആഗോള താപനത്തിന് കാരണമാകുന്ന വാഹനങ്ങളിൽ നിന്ന് വമിക്കുന്ന ക്ലോറോഫ്ലൂറോ കാർബൺ നിയന്ത്രിക്കുന്നതിെൻറ ആവശ്യകതയും പരിസ്ഥിതി സന്തുലിതാവസ്ഥയെപ്പറ്റിയും ചർച്ച ക്ലാസ് നടത്തി. ആഗോള താപനത്തെക്കുറിച്ചും ഓസോൺ പാളിയുടെ സംരക്ഷണത്തെക്കുറിച്ചുമുള്ള പോസ്റ്റുകൾ പ്രദർശിപ്പിച്ചു. ഗൈഡ്സ് ക്യാപ്റ്റൻ സി.ബി. ഷക്കീല നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.