സിന്ധുനദീജലചർച്ചയിൽ തീരുമാനമായില്ല

ന്യൂഡൽഹി: ലോകബാങ്കി​െൻറ മധ്യസ്ഥതയിൽ ഇന്ത്യക്കും പാകിസ്താനുമിടയിൽ രണ്ടുദിവസമായി തുടരുന്ന സിന്ധുനദീജലചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ജമ്മുകശ്മീരിലെ രണ്ടു ജലവൈദ്യുതി നിലയങ്ങൾ സംബന്ധിച്ച തർക്കമാണ് രണ്ടാംഘട്ട ചർച്ചകളിലും വെല്ലുവിളിയായത്. അതിർത്തി കടന്നൊഴുകുന്ന ചേണാബ്, കിഷൻഗംഗ നദികൾക്കു കുറുകെ ഇന്ത്യ നിർമിക്കുന്ന റത്ലെ, കിഷൻഗംഗ ജലവൈദ്യുതി നിലയങ്ങൾ ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന 1960ലെ സിന്ധു നദീജലകരാറിനെതിരാണെന്നാണ് പാക് ആരോപണം. കരാർ പ്രകാരം എടുക്കാവുന്നതിൽ കൂടുതൽ ജലം എടുത്താകും രണ്ട് അണക്കെട്ടുകളും പ്രവർത്തനമാരംഭിക്കുകയെന്ന് പാകിസ്താൻ പറയുന്നു. പദ്ധതിയുടെ സാേങ്കതികവശങ്ങളെക്കുറിച്ചും ആക്ഷേപമുണ്ട്. എന്നാൽ, 330 മെഗാവാട്ട് ശേഷിയുള്ള കിഷൻഗംഗ പദ്ധതിയും 850 മെഗാവാട്ട് ശേഷിയുള്ള റത്ലെ പദ്ധതിയും ലോകബാങ്ക് അനുമതിയോടെയാണ് നിർമിക്കുന്നത്. രണ്ടുദിനങ്ങളിലായി നടന്ന ചർച്ചകൾ സൗഹാർദപരമായിരുന്നെന്നും സംഭാഷണം തുടരുമെന്നും ലോകബാങ്ക് വാർത്തക്കുറിപ്പിൽ അറിയിച്ചു. ന്യൂയോർക്കിൽ ലോകബാങ്ക് ആസ്ഥാനത്ത് 14,15 തീയതികളിൽ നടന്ന ചർച്ചകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര ജലവിഭവസെക്രട്ടറി അമർജിത് സിങ്ങി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പെങ്കടുത്തത്. പാക് സംഘത്തെ ജലവിഭവവകുപ്പ് സെക്രട്ടറി ആരിഫ് അഹ്മദ് ഖാൻ നയിച്ചു. കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് നടന്ന ഒന്നാംഘട്ട ചർച്ചകളിലും തീരുമാനമായിരുന്നില്ല. നീണ്ട ഒമ്പതുവർഷത്തെ കൂടിയാലോചനകൾക്കൊടുവിലാണ് 1960ൽ സിന്ധുനദീജലകരാർ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ലോകബാങ്കും ഒപ്പുവെച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.