തൃശൂർ: 'ദസ് കാപ്പിറ്റൽ' (മൂലധനം) എന്ന ദാർശനിക ഗ്രന്ഥത്തിന് ഒന്നരനൂറ്റാണ്ട് പ്രായം. 18-ാം നൂറ്റാണ്ടിലെ സാമൂഹിക- സാമ്പത്തിക അവസ്ഥകളെയും ഉൽപാദന ബന്ധങ്ങളെയും അടിസ്ഥാനപ്പെടുത്തി രചിച്ച ഈ ഗ്രന്ഥവും അതിലെ ആശയങ്ങളും 150 വർഷത്തിന് ശേഷവും കഴിഞ്ഞ ദിവസം രചിക്കെപ്പട്ടതെന്ന പോലെ പുതുമയോടെ നിലനിൽക്കുകയും ചർച്ച ചെയ്യപ്പെടുന്നു എന്നതാണ് കൗതുകകരം. വിശ്വാസത്തിെൻറയും അമാനുഷിക ശക്തികളുടെ പ്രഭാവത്തിെൻറയുമെല്ലാം പിന്തുണയോടെ നിൽക്കുന്ന ചില മതഗ്രന്ഥങ്ങളെ മാറ്റിനിർത്തിയാൽ വിപുലവും വ്യാപകവുമായി ചർച്ചചെയ്യപ്പെട്ട ഒരു ദാർശനിക ഗ്രന്ഥം ഉണ്ടായിട്ടിെല്ലന്ന് സാമൂഹിക ശാസ്ത്രജ്ഞൻമാർ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തെ സാധ്യമാവുന്ന എല്ലാ കോണുകളിൽ നിന്ന് വിശകലനം ചെയ്യുകയും തൊഴിലിനെ ഉൽപാദന വ്യവസ്ഥയുടെ മുഖ്യസ്ഥാനത്ത് നിർത്തുകയും ചെയ്ത കാൾ മാർക്സിെൻറ സമീപനത്തെ ദുർബലമായി പോലും പ്രതിരോധിക്കാൻ പ്രാപ്തമായ വീക്ഷണങ്ങളൊന്നും ഈ ഒന്നര നൂറ്റാണ്ടിനിടയിൽ ലോകത്ത് പിറന്ന് വീണിട്ടില്ല. മുതലാളിത്തത്തിെൻറ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോയി ലോകം അതിെൻറ ഏറ്റവും പുതിയ രൂപമായ കോർപറേറ്റിസത്തിലെത്തിയപ്പോഴും പ്രതിരോധത്തിനുള്ള രാഷ്ട്രീയ സമീപനമായി നിൽക്കുന്നത് മൂലധനത്തിൽ പറഞ്ഞ കാര്യങ്ങളാണ്. മാറുന്ന സമൂഹത്തിെൻറ ബലതന്ത്രങ്ങളെ ഉൾക്കൊള്ളുന്ന ചലനാത്്മകമായ സിദ്ധാന്തം എന്ന നിലയിൽ മൂലധനം സാമൂഹ്യ ശാസ്ത്രപഠനത്തിെൻറ പ്രധാനഘടകമാവുന്നു. എക്കാലത്തും ഇതാവർത്തിക്കുന്നു. പലതരത്തിൽ വായിക്കപ്പെടുന്ന ഇൗ ഗ്രന്ഥത്തിെൻറ ഉള്ളറകളിലേക്കുള്ള വ്യത്യസ്തമായ പ്രവേശനമായി മാറുകയാണ് ഇതിെൻറ രചനയുടെ 150-ാം വാർഷികാചരണം. അതിെൻറ ഭാഗമായി തൃശൂരിൽ പ്രഫ. വി. അരവിന്ദാക്ഷൻ ഫൗണ്ടേഷൻ തൃശൂർ സാഹിത്യ അക്കാദമിയിൽ 14 മുതൽ മൂന്ന് ദിവസം വൈകീട്ട് അഞ്ചിന് 'മൂലധനത്തിെൻറ വർത്തമാനം' എന്ന പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. സചരിത്രകാരനും സാമൂഹികപ്രവർത്തകനുമായ ഡോ. കെ.എൻ. ഗണേശ് ആണ് പ്രഭാഷകൻ. 14 ന് മൂലധനത്തിെൻറ രീതിശാസ്ത്രം, 15 ന് മുതലാളിത്തത്തിെൻറ ചലനാത്്മകത, 16ന് മുതലാളിത്തത്തിെൻറ വളർച്ചയും പ്രതിസന്ധികളും എന്നീ വിഷയങ്ങളിലാണ് പ്രഭാഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.