അന്താരാഷ്​ട്ര നാടകോത്സവം: അപേക്ഷ തീയതി നീട്ടി

തൃശൂർ: പത്താമത് അന്താരാഷ്ട്ര നാടകോത്സവത്തിന് അപേക്ഷ സ്വീകരിക്കുന്നത് ഇൗ മാസം 30 വരെ നീട്ടിയതായി അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ അറിയിച്ചു. അടുത്ത ജനുവരി രണ്ടാം പാദത്തിൽ നടക്കുന്ന നാടകോത്സവത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് www.theatrefestivalkerala.com എന്ന വെബ്സൈറ്റ് വഴിയോ theatrefestivalkerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ്, തൃശൂർ 680 020, കേരളം എന്ന വിലാസത്തിലോ അക്കാദമി ഓഫിസിൽ നേരിട്ടോ 30 വരെ അപേക്ഷിക്കാം. അപേക്ഷ ഫോറങ്ങൾ വെബ്സൈറ്റിൽനിന്നും തൃശൂരിലെ അക്കാദമി ഓഫിസിൽനിന്നും ലഭ്യമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.