തൃശൂർ: കടലിെൻറയും കടലോര ജീവിതത്തിെൻറയും പ്രകൃതവും പ്രാധാന്യവും അറിയാനും വിലയിരുത്താനുമായി സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പഠന സമ്മേളനം നീലേശ്വരം അഴിത്തല കടപ്പുറത്ത് ത്രിദിന സമ്മേളനത്തോടെ വെള്ളിയാഴ്ച തുടങ്ങും. തീരദേശ ജീവിതവും നാട്ടുവഴക്കങ്ങളും പ്രധാന സാംസ്കാരിക സമ്പത്താണെന്ന തിരിച്ചറിവിൽ സാഹിത്യത്തിലും മറ്റ് സാംസ്കാരിക വിനിമയങ്ങളിലും അവ ചെലുത്തുന്ന സ്വാധീനം സമ്മേളനം വിശകലനം ചെയ്യും. മീൻ പിടിത്തക്കാർ, പരിസ്ഥിതി പ്രവർത്തകർ, കപ്പലോട്ടക്കാർ, മീൻ വിൽപനക്കാർ, ഗവേഷകർ, സാഹിത്യകാരന്മാർ തുടങ്ങി വിവിധ മേഖലയിൽപെട്ടവർ പങ്കെടുക്കും. മീൻ പേരുകളെ ആസ്പദമാക്കി 'മീൻപെരുമ' പ്രദർശനം 15ന് വൈകീട്ട് 4.30-ന് എം. രാജഗോപാലൻ എം.എൽ.എ യും എ.പി. വിജയൻ കണ്ണൻ കാരണവരും ചേർന്ന് ഉദ്ഘാടനം ചെയ്യും. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഉമേശൻ തൈക്കടപ്പുറത്തിെൻറ നേതൃത്വത്തിൽ 'പാട്ടുകടൽ' എന്ന പേരിൽ ഗാനസദസ്സും നീലേശ്വരം പട്ടേന ജനശക്തിയുടെ 'മരക്കാപ്പിലെ തെയ്യങ്ങൾ' നാടകവും അരങ്ങേറും. 16-ന് രാവിലെ ഒമ്പതിനാണ് പ്രതിനിധികളുടെ രജിസ്േട്രഷൻ. അഴിത്തലയിലെ മീൻപിടിത്തക്കാരുടെ സംഘത്തിെൻറ കടൽപാട്ടിന് ശേഷം എം.എ. ബേബി സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈശാഖൻ, കെ.ഇ.എൻ, ഡോ.കെ.പി. മോഹനൻ, ഇ.പി. രാജഗോപാലൻ എന്നിവർ സംസാരിക്കും. സമ്മേളന പുസ്തകം കേരള ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. അപ്പുക്കുട്ടൻ പ്രകാശനം ചെയ്യും. 11.30-ന് സെമിനാറിൽ എൻ. പ്രഭാകരൻ (കടലും സംസ്കാരവും), ഇ. കുഞ്ഞികൃഷ്ണൻ (കടലിെൻറ ജീവശാസ്ത്രം) എന്നിവർ പ്രബന്ധം അവതരിപ്പിക്കും. രണ്ടിന് 'നാട്ടുകടൽ' എന്ന സെഷനിൽ അനുഭവ വിവരണമാണ്. വൈകീട്ട് 5.30-ന് 'മീൻരുചി' സെഷനിൽ വീട്ടമ്മമാർ പാചകാനുഭവങ്ങൾ അവതരിപ്പിക്കും. രാത്രി ഏഴിന് 'കിഴവനും കടലും', 'ദ റെഡ് ടർട്ടിൽ' എന്നീ സിനിമകൾ മലയാളം സബ് ടൈറ്റിലോടെ പ്രദർശിപ്പിക്കും. 8.30-ന് എറണാകുളം ഗോതുരുത്ത് സബീന റാഫി ഫോക്േലാർ സെൻററിെൻറ കാറൽസ്മാൻ ചരിതം ചവിട്ടുനാടകമുണ്ട്. 17-ന് ഞായറാഴ്ച രാവിലെ 8.30-ന് തിരുവനന്തപുരം പുതിയതുറ സംഘത്തിെൻറ കടൽപാട്ടുകളോടെ പരിപാടികൾ തുടങ്ങും. 9.30-ന് കടൽ പ്രമേയമായ കവിതകൾ അവതരിപ്പിക്കും. 10.30-ന് സാഹിത്യത്തിലെ കടൽ പാരമ്പര്യത്തെക്കുറിച്ചുള്ള സെമിനാർ. ഡോ.വി.പി.പി.മുസ്തഫ മോഡറേറ്റർ ആകും. രണ്ടിന് 'എെൻറ കടൽ' സെമിനാർ. നാലിന് സമാപന സമ്മേളനം സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ.ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.