മാള: വിവാഹത്തിലെ ചെലവുകൾ പരിമിതപ്പെടുത്തി ഈ തുക കാരുണ്യപ്രവർത്തനത്തിനായി മാറ്റിെവച്ച് മാതൃകയാവുകയാണ് ശ്യാം-ശോഭിത ദമ്പതികൾ. അഷ്ടമിച്ചിറ നടുമുറി ഷൺമുഖൻ-തത്ത ദമ്പതികളുടെ മകൻ ശ്യാമും പട്ടാമ്പി 'സ്മൃതി' ഭഗവതിവളപ്പിൽ കേശവൻ--ബേബി ദമ്പതികളുടെ മകൾ ശോഭിതയുടെയും വിവാഹമാണ് കാരുണ്യത്തിെൻറ ൈകെയാപ്പ് ചാർത്തി നടന്നത്. വിവാഹചടങ്ങുകളിലെയും വിരുന്നുസൽക്കാരത്തിലെയും ആർഭാടങ്ങൾ ഒഴിവാക്കി ചികിത്സക്കും മറ്റുമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പത്തുപേർക്കാണ് 20,000 രൂപ വീതം നൽകിയത്. ചെക്ക് വിവാഹവേദിയിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.