കൃഷിക്കായി കരുതലില്ല; പോട്ടച്ചിറയിൽ ഷട്ടറിടാത്തതിനാൽ വെള്ളം പാഴാകുന്നു

ചാലക്കുടി: വര്‍ഷക്കാലം കഴിയാറായിട്ടും പോട്ടച്ചിറയുടെ ഷട്ടര്‍ ഇടാത്തതിനാല്‍ പ്രദേശത്തെ കൃഷിയിടങ്ങളിലേക്കാവശ്യമായ വെള്ളം പാഴാകുന്നു. ഷട്ടറിടാത്തതിനാൽ വെള്ളം സംഭരിക്കാനാകാത്ത സ്ഥിതിയാണ്. പോട്ടച്ചിറ നിറക്കുമെന്ന് നേരേത്ത അധികൃതർ വാഗ്ദാനം ചെയ്തിരുന്നു. ചാലക്കുടിയിലെ പ്രധാന ജലസ്രോതസ്സാണ് പോട്ടച്ചിറ. വെള്ളം സംഭരിക്കാനുള്ള അടിയന്തര നടപടിയെടുക്കാന്‍ ചാലക്കുടി നഗരസഭ യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. വരള്‍ച്ച നേരിടാനുള്ള ചാലക്കുടി താലൂക്ക് അവലോകനയോഗത്തിലും തീരുമാനമെടുത്തിരുന്നു. ഇതിനായി റവന്യൂ, നഗരസഭ, കൃഷി, ഇറിഗേഷന്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധനയും നടത്തി. എന്നാല്‍, തീരുമാനങ്ങളും നിര്‍ദേശങ്ങളുമെല്ലാം കടലാസിലൊതുങ്ങി. വെള്ളം കിട്ടാത്ത പാടശേഖരങ്ങളില്‍ ജലസേചനം നടത്താനും തരിശായി കിടക്കുന്ന ഏക്കറുകളോളം പാടശേഖരത്തില്‍ കൃഷിയിറക്കാനും പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാനുമുള്ള പ്രതീക്ഷകള്‍ അസ്തമിക്കുകയാണ്. ചാലക്കുടിയുടെ കാര്‍ഷിക അഭിവൃദ്ധിക്കായി രൂപപ്പെടുത്തിയതാണ് പോട്ടച്ചിറ. പോട്ടപ്രദേശത്തെ മികച്ച നെല്ല് ഉൽപാദനത്തിന് സഹായകമായി ഏക്കറുകളോളം വിശാലമായ പാടശേഖരത്തിന് ജലസമൃദ്ധിയേകിയത് പോട്ടച്ചിറയായിരുന്നു. മഴക്കാലത്തെ വെള്ളത്തോടൊപ്പം ഇറിഗേഷന്‍ കനാൽ വഴി എത്തിക്കുന്ന വെള്ളവും ഇവിടെ കെട്ടിനിര്‍ത്തി വേനലില്‍ ഉപയോഗിക്കുന്നതിനാണ് ഈ സംവിധാനം. എന്നാല്‍, സമീപകാലത്ത് പ്രദേശത്തെ നെല്‍കൃഷി നിലക്കുകയും പരിസരവാസികളില്‍ ഏതാനും ചിലര്‍ എതിര്‍പ്പ് പ്രകടമാക്കുകയും ചെയ്തതോടെ ജലം സംഭരിക്കുന്നത് നിര്‍ത്തിെവക്കുകയായിരുന്നു. ഇറിഗേഷന്‍ കനാലില്‍നിന്ന് വെള്ളം എത്തിക്കാനുള്ള പൈപ്പുകളും മറ്റും ഇപ്പോഴും ഉണ്ടെങ്കിലും പോട്ടച്ചിറ വര്‍ഷങ്ങളായി ജീര്‍ണാവസ്ഥയില്‍ തുടരുകയാണ്. പ്രദേശത്ത് കുടിവെള്ളക്ഷാമം വര്‍ധിച്ചിട്ടുണ്ട്. ഇവിടത്തെ പാടശേഖരങ്ങള്‍ നെല്‍കൃഷി ചെയ്യാതെ ഭൂമാഫിയ ൈകയടക്കി െവച്ചിരിക്കുകയാണ്. പലയിടത്തും മണ്ണിട്ട് പാടശേഖരം നികത്തിയിട്ടുണ്ട്. നഗരസഭയുടെ സഹായത്തോടെ നവീകരിക്കണമെന്ന് നാളുകളായി കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. നഗരസഭ വാഗ്ദാനം ചെയ്‌തെങ്കിലും ഒരു നീക്കവും ഉണ്ടായിട്ടില്ല. പ്രദേശത്തെ കുടിവെള്ള സംരക്ഷണത്തിനും കാര്‍ഷിക പുരോഗതിക്കും വേണ്ടി പോട്ടച്ചിറ നവീകരിക്കാന്‍ വൈകരുതെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഗതാഗതം നിർത്തിവെച്ച് അറ്റകുറ്റപ്പണി; ട്രെയിൻ യാത്രക്കാര്‍ക്ക് ദുരിതം ചാലക്കുടി: ട്രാക്കുകളിലെ അറ്റകുറ്റപ്പണിക്കായി െറയില്‍വേ അധികൃതര്‍ ട്രെയിൻ ഗതാഗതം നിര്‍ത്തിെവച്ചതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായി. എറണാകുളം ഭാഗത്തേക്ക് രണ്ടുമണിക്കൂറോളം വണ്ടികള്‍ പിടിച്ചിട്ടു. വൈകീട്ട് അഞ്ചോടെയാണ് പാലക്കാട് ഭാഗത്തേക്ക് ട്രെയിനുകള്‍ കടത്തിവിട്ടത്. ഇതോടെ ബുധനാഴ്ച രാവിലെ 11നുശേഷം ഗതാഗതം താളംതെറ്റി. പലരും തുടര്‍യാത്രക്ക് ബസിനെ ആശ്രയിക്കുകയായിരുന്നു. സമീപത്ത് ബസ് സൗകര്യം ഇല്ലാത്ത സ്റ്റേഷനിലെ യാത്രക്കാര്‍ വലഞ്ഞു. ട്രെയിനുകള്‍ പോകുന്ന ഇടവേളകളില്‍ ട്രാക്കുകള്‍ അറ്റകുറ്റപ്പണി നടത്തുകയാണ് പതിവ്. അതിന് പകരം ട്രെയിനുകള്‍ നിര്‍ത്തിയിട്ട് പണികള്‍ തീര്‍ത്തതാണ് യാത്ര ദുരിതമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.