അഴീക്കോട്: കാറ്റിൽ പറ്റി. ജെട്ടിക്ക് പടിഞ്ഞാറ് മസ്താൻ പള്ളിയിൽ അബ്്ദുറഹീം, മകൻ ഗോയൽ എന്നിവരുടെ വീടുകൾക്ക് മുകളിലാണ് മരം വീണത്. വീടിെൻറ ചുറ്റുമതിലും തകർന്നു. മത്സ്യ വകുപ്പിെൻറ ജീർണാവസ്ഥയിലുള്ള ശീതീകരണ പ്ലാൻറിന് മുകളിൽ വേരുകളാഴ്ത്തിനിന്ന ആൽമരങ്ങളാണ് ബുധനാഴ്ച വൈകീട്ടുണ്ടായ കാറ്റിൽ മറിഞ്ഞു വീണത്. വഴിയോരത്തെ വൈദ്യുതി കമ്പിയിലേക്ക് വീണതിനാൽ മൂന്നു വൈദ്യുതി തൂണുകൾ തകർന്നു. പ്രദേശത്തെ വൈദ്യുതി വിതരണം തകരാറിലായി. സമീപത്തെ എട്ടോളം വീടുകളിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. ആസ്ബസ്്റ്റോസ് ഷീറ്റ് മേഞ്ഞ കെട്ടിടത്തിന് മുകളിൽ നിരവധി മരങ്ങളാണ് വൻമരങ്ങളായി വളർന്നുനിൽക്കുന്നത്. ഇവ സമീപത്തെ വീടുകൾക്ക് ഭീഷണിയാണ്. അപകടാവസ്ഥ ചൂണ്ടിക്കാട്ടി പരിസരവാസികൾക്ക് നേരത്തെ പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ വെട്ടിമാറ്റാനുള്ള നടപടിയായില്ല. കാലങ്ങളായി കാട് വെട്ടിത്തെളിക്കാത്തതിനാൽ ഇവിടം തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.