ആമ്പല്ലൂർ: ദേശീയപാതയിൽ സിഗ്നലിനോട് ചേർന്ന് ബസുകൾ നിർത്തി ആളുകളെ കയറ്റുന്നത് അപകടം വിളിച്ചുവരുത്തുന്നു. ദേശീയപാതയിലൂടെ സർവിസ് നടത്തുന്ന ബസുകൾ പ്രധാന പാതയിൽ നിർത്തി ആളെ കയറ്റുന്നതാണ് അപകടഭീഷണിയാകുന്നത്. ചാലക്കുടി ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളുമെല്ലാം പ്രധാനപാതയിലാണ് ആളെ കയറ്റാൻ നിർത്തുന്നത്. ഇത് സിഗ്നലിനോട് ചേർന്ന സ്ഥലമായതിനാൽ അപകടസാധ്യത ഇരട്ടിപ്പിക്കുകയാണ്. സിഗ്നൽ കാത്ത് കിടക്കുന്ന വാഹനങ്ങൾ പെട്ടെന്ന് മുന്നോട്ടെടുക്കുമ്പോൾ ഗതാഗത തടസ്സം നിത്യസംഭവമാണ്. പ്രധാന പാതയിൽ ബസുകൾ പെട്ടെന്ന് വേഗം കുറക്കുന്നതുമൂലം പിന്നിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. പ്രധാന റോഡിലൂടെ വരുന്ന ബസുകൾ സർവിസ് റോഡിലേക്ക് പ്രവേശിച്ച് ബസ് ബേയിൽ നിർത്തിവേണം ആളെ കയറ്റാൻ. എന്നാൽ, അശാസ്ത്രീയമായാണ് ഇവിടെ സ്റ്റോപ്പുകൾ. ബസുകൾ സർവിസ് റോഡിലേക്ക് കയറാത്തതിനാൽ പ്രധാനപാതയോരത്ത് വെയിലും മഴയുംകൊണ്ട് കാത്തുനിന്ന് യാത്രക്കാരും ദുരിതമനുഭവിക്കുന്നു. ബസ് വരുമ്പോൾ സർവിസ് റോഡ് മുറിച്ചുകടന്ന് വേണം യാത്രക്കാർക്ക് കയറാൻ. ഈ സമയത്ത് സർവിസ് റോഡിലൂടെ മറ്റു വാഹനങ്ങൾ വരുന്നതും യാത്രക്കാർക്ക് അപകടഭീഷണിയാണ്. ഗ്യാസ് അടുപ്പിൽനിന്ന് തീ പടർന്നത് പരിഭ്രാന്തി പരത്തി ആമ്പല്ലൂര്‍:- പുതുക്കാട് വടക്കേ തൊറവില്‍ വീട്ടിലെ ഗ്യാസ് അടുപ്പിൽനിന്ന് തീ പടര്‍ന്നത് പരിഭ്രാന്ത്രി പരത്തി. വടക്കേ തൊറവ് പണിക്കവീട്ടില്‍ തിലകെൻറ വീട്ടിലാണ് സംഭവം. തിലകെൻറ ഭാര്യ ചായ ഉണ്ടാക്കാനായി അടുപ്പ് കത്തിച്ച ഉടൻ തീ പടരുകയായിരുന്നു. ഈ സമയം വീട്ടില്‍ രണ്ട് മക്കളടക്കം നാലുപേരുണ്ടായിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് എത്തിയ തിലകന്‍ ഭാര്യയെയും മക്കളെയും കൂട്ടി വീടിന് പുറത്തേക്ക് ഓടി. തുടര്‍ന്ന് പുതുക്കാട് ഫയര്‍ഫോഴ്‌സില്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സും പുതുക്കാട് പൊലീസും സംഭവസ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. യഥാസമയം ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.