കനത്ത മഴ; കോടാലി ടൗണില്‍ വെള്ളക്കെട്ട്്

കോടാലി: ബുധനാഴ്ച ഉച്ചതിരിഞ്ഞ് പെയ്ത കനത്ത മഴയിൽ കോടാലി ടൗണും പരിസരപ്രദേശങ്ങളും വെള്ളക്കെട്ടിലായി. ഉച്ചക്ക് രണ്ടരയോടെ ആരംഭിച്ച മഴ മൂന്നുമണിക്കൂറിലേറെ നീണ്ടു. ശക്തമായ മിന്നലുണ്ടായതോടെ വൈദ്യുതി ബന്ധവും മണിക്കൂറുകളോളം വിഛേദിക്കപ്പെട്ടു. കോടാലി ടൗണിലെ റോഡില്‍ ടൈല്‍ വിരിച്ച ഭാഗത്ത് പെെട്ടന്നുള്ള മഴയില്‍ വെള്ളം ഉയര്‍ന്നത് യാത്രക്കാര്‍ക്ക് ദുരിതമായി. മറ്റത്തൂര്‍ കനാലും മഴ പെയ്തതോടെ നിറഞ്ഞു. കനാലി​െൻറ കടമ്പോട് ഭാഗത്തുള്ള കലുങ്ക് തകര്‍ന്നത് പുനര്‍നിര്‍മിക്കാനായി പൊളിച്ചിട്ടിരുന്നതിനാല്‍ കനാല്‍ വെള്ളം കലുങ്കുവഴി ചോര്‍ന്നൊഴുകിയത് വീടുകളിലും പറമ്പുകളിലും വെള്ളം കയറാനിടയാക്കി. പുളിന്തറ തോട്ടിലൂടെ മലവെള്ളം കുത്തിയൊലിച്ച് കടമ്പോട് കറമ്പന്‍ ജോഷിയുടെ വീട്ടുമുറ്റം മുങ്ങി. നാണയ പ്രദർശനം കരൂപ്പടന്ന: അപൂർവ നാണയങ്ങളും കറൻസികളും സ്റ്റാമ്പുകളും പുരാവസ്തുക്കളും ശേഖരിച്ച് സൂക്ഷിക്കുന്ന കരൂപ്പടന്ന മുടവൻകാട്ടിൽ മൈഷൂഖ് 'മുസ്രിസ് -ആൻറിക്കാർട്ട്' എന്ന പേരിൽ സ്ഥിരം പ്രദർശന- കേന്ദ്രം കരൂപ്പടന്നയിൽ തുടങ്ങി. കരൂപ്പടന്ന പുതിയറോഡ് കായംകുളം ബിൽഡിങ്ങിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.