മാള: കേടായ ബസിന് പകരം മറ്റൊരു ബസ് വിട്ടുനൽകാതെ കെ.എസ്.ആർ.ടി.സി ട്രിപ് മുടക്കി. ഇതോടെ യാത്രക്കാർ പെരുവഴിയിലായി. 3.20നുള്ള എരവത്തൂര്‍- മാള- കൊടകര- തൃശൂര്‍ സര്‍വിസാണ് ബുധനാഴ്ച മുടങ്ങിയത്. ബസ് ബ്രേക്ക് ഡൗണായതാണ് കാരണമെന്ന് അധികൃതർ പറഞ്ഞു. 1.30ന് മേലഡൂര്‍- അന്നമനട വഴി ആലുവയിലേക്ക് പോയി 3.20 ന് എരവത്തൂര്‍ വഴി തൃശൂരിലേക്ക് പോകേണ്ട ബസാണിത്. കൊച്ചുകടവ്, എരവത്തൂര്‍, വലിയപറമ്പ് തുടങ്ങി നിരവധി സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർ ഈ ബസിനെ ആശ്രയിക്കാറുണ്ട്. ഇത്തരം അവസ്ഥകളില്‍ മേലഡൂര്‍ വഴിക്കുള്ള ഏതെങ്കിലും ബസ് എരവത്തൂര്‍ വഴിക്ക് വിടാറാണുള്ളത്. ഇതിന് അധികൃതർ നടപടിയെടുത്തില്ലെന്നാണ് പരാതി. 'ദിശ' മണ്ഡലംതല പര്യടനം മാള: മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന 'ദിശ' നിയോജക മണ്ഡലം പര്യടന പരിപാടിയുടെ ഭാഗമായി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സംഗമം മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ അംഗം എം.കെ. മാലിക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അൻവർ മാമ്പ്ര അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ.കെ. അഫ്സൽ, എ.എം. സനൗഫൽ, നൗഷാദ് തളിക്കുളം, വി.പി. മൻസൂറലി, നൗഷാദ് തെരുവത്ത്, ആർ.എം. മനാഫ്, അൽ റസിൻ, പി.കെ. നൗഷാദ്, എം.എച്ച്. ഫൈസൽ, പി.ജെ. ഷഫീഖ്, ഹാഷിം മാള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.