അളഗപ്പനഗര്‍ കാവല്ലൂര്‍ പാടശേഖരത്തിൽ കാട്ടുപന്നി ശല്യം; കൃഷി വ്യാപകമായി നശിപ്പിക്കുന്നു

ആമ്പല്ലൂര്‍:- അളഗപ്പനഗര്‍ കാവല്ലൂര്‍ പാടശേഖരത്തിലും സമീപത്തെ പറമ്പുകളിലും കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നു. രാത്രി കൂട്ടമായെത്തുന്ന പന്നികള്‍ പാടത്തെ ഞാറും വിളഞ്ഞ നെല്ലും നശിപ്പിക്കുകയാണ്. കൃഷി ഒരുക്കത്തിനായി വരമ്പ് വെച്ചതും ഇവയുടെ നടപ്പുമൂലം തകർന്നു. സമീപത്തെ പറമ്പുകളിലെ വെറ്റില കൃഷിയും പയര്‍, കൊള്ളി തുടങ്ങി പച്ചക്കറി കൃഷിയും വ്യാപകമായി നശിപ്പിക്കുകയാണ്. രമണന്‍, ഇറ്റാമന്‍, ഔസേപ്പ്, ജോഷി, മാത്തു, ഗോപാലന്‍ എന്നിവരുടെ ഏക്കര്‍കണക്കിന് സ്ഥലത്തെ കൃഷി നശിപ്പിച്ച നിലയിലാണ്. രാത്രിയില്‍ ഉറക്കമൊഴിച്ച് ഇരുന്ന് പാട്ട കൊട്ടിയും വലിയ ശബ്്ദം ഉണ്ടാക്കിയും പന്നികളെ ഓടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമില്ലെന്ന് ഇവര്‍ പറയുന്നു. ഇവയെ തടയാന്‍ വനംവകുപ്പ് അടിയന്തര നടപടി എടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.