ദേശീയപാത നിർമാണം നിരീക്ഷിക്കാൻ സ്​ഥിരം കമ്മിറ്റി

മണ്ണുത്തി: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനും നിർമാണം നിരീക്ഷിക്കാനുമായി കമ്മിറ്റികളെ ചുമതലപ്പെടുത്താൻ ബുധനാഴ്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകര​െൻറ ചേംബറിൽ ചേർന്ന യോഗം തീരുമാനിച്ചു. മന്ത്രി എ.സി. മൊയ്തീൻ, കെ.രാജൻ എം.എൽ.എ, നിർമാണക്കമ്പനികളായ കെ.എം.സി, പ്രഗതി പ്രതിനിധികൾ, ദേശീയപാത അതോറിറ്റി, സർക്കാറിലെ വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പെങ്കടുത്തു. റോഡ് നിർമാണവുമായി ബന്ധമില്ലാത്ത എൻജിനീയർമാരുടെ പ്രത്യേക സംഘത്തെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിന് നിയോഗിക്കും. മണ്ണുത്തി മുതൽ വടക്കുേഞ്ചരി വരെ നിർമാണത്തി​െൻറ ഭാഗമായി മൂടിപ്പോയ കാനകൾ, മറ്റ് നീരൊഴുക്ക് ചാലുകൾ, വെള്ളം, വെളിച്ചം, സുരക്ഷാ സംവിധാനങ്ങൾ എല്ലാം ഇൗ കമ്മിറ്റി വിലയിരുത്തും. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര പരാതികൾ പരിശോധിക്കുന്നതിനും തീരുമാനം എടുക്കാനും കലക്ടർക്കാണ് ചുമതല. കലക്ടറുടെ ഫണ്ടിൽ നിന്നുമാണ് നഷ്ടപരിഹാര തുകകൾ അനുവദിക്കുക. ഇൗമാസം അവസാനം മന്ത്രിമാരായ ജി.സുധാകരനും എ.സി. മൊയ്തീനും എം.എൽ.എയും ഒരുമിച്ച് ദേശീയപാത സന്ദർശിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.