കലാമണ്ഡലത്തിൽ അനുസ്​മരണം

ചെറുതുരുത്തി: കലാമണ്ഡലം നൃത്തവിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ ആദ്യകാല നൃത്താധ്യാപകരും കലാമണ്ഡലം നൃത്തശൈലിക്ക് ശില പാകിയവരുമായ ചിന്നമ്മുവമ്മ, സത്യഭാമ എന്നിവെര അനുസ്മരിച്ചു. കലാമണ്ഡലം സരസ്വതി ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി, ഡോ.എൻ.ആർ. ഗ്രാമപ്രകാശ്, കലാമണ്ഡലം പ്രഭാകരൻ, വള്ളത്തോൾ വാസന്തി മേനോൻ, കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം ഹൈമവതി, സത്യഭാമയുടെ മകൻ വേണു, കലാമണ്ഡലം രാജലക്ഷ്മി എന്നിവർ സംസാരിച്ചു. സെമിനാറും സത്യഭാമെയക്കുറിച്ച് ഡോക്യുമ​െൻററി പ്രദർശനവും അധ്യാപികമാരും വിദ്യാർഥിനികളും അവതരിപ്പിച്ച മോഹിനിയാട്ടവും ഉണ്ടായിരുന്നു. തൃശൂരിൽ പഠനത്തിനെത്തിയ മധ്യപ്രദേശ് സ്വദേശിയെ കാണാതായി തൃശൂർ: തൃശൂരിൽ എത്തിയ മധ്യപ്രദേശ് സ്വദേശിയായ യുവാവിനെ കാണാതായി. ഗ്വാളിയോർ ന്യൂഫോർട്ട് വ്യൂ കോളനിയിലെ സുരേന്ദ സിങ്ങി​െൻറ മകൻ ആകാശ് രാജ്പുത്തിനെയാണ് (22) ഞായറാഴ്ച തൃശൂരിൽ എത്തിയശേഷം കാണാതായത്. പഠന സംബന്ധ കാര്യങ്ങൾക്കായി വൈകീട്ട് 3.30ന് തൃശൂർ െറയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷമാണ് കാണാതായതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. വെളുത്ത നിറം, അഞ്ചടി ഏഴിഞ്ച് ഉയരം, വലതു കൈയിൽ 'എ' എന്ന് ടാറ്റുവുമുണ്ട്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ സംസാരിക്കും. നീല മുഴുക്കൈ ഷർട്ടും നീല ജീൻസുമാണ് വേഷം. എന്തെങ്കിലും വിവരം കിട്ടുന്നവർ തൃശൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ 0487 2428111 എന്ന നമ്പറിലോ എസ്.െഎയെ 94979 81119 എന്ന നമ്പറിലോ അറിയിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.