കൊമ്പൊടിഞ്ഞാമാക്കലിൽ ഗതാഗതക്കുരുക്ക്

മാള: തുടര്‍ക്കഥയാകുന്നു. അനധികൃത പാർക്കിങ്ങും റോഡ് വീതിയില്ലാത്തതുമാണ് കുരുക്കിനിടയാക്കുന്നത്. ജങ്ഷനില്‍ നാല് വാഹനം ഒരുമിച്ചെത്തിയാല്‍ ഗതാഗതക്കുരുക്ക് രൂപപ്പെടുന്ന അവസ്ഥയാണ്. നിത്യേന നൂറുകണക്കിന് വാഹനങ്ങളും ഇതിലെ പോകുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാർ മതിലും വൈദ്യുതി തൂണും ഇടിച്ച് തകർത്തിരുന്നു. ഗതാഗത സംവിധാനത്തിലെ അപാകത പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏകദിന പരിശീലനം മാള: മാരേക്കാട് മഹല്ല് കമ്മിറ്റി ആഭിമുഖ്യത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. എസ്.വി. മുഹമ്മദ് അലി ക്ലാസ് എടുത്തു. 13 വയസ്സ് കഴിഞ്ഞ പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സൗജന്യ പരിശീലന പരിപാടി മാരേക്കാട് മഹല്ല് ഖതീബ് ജസീർ ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. നസീർ, അബ്്ദുൽ കരീം മുസ് ലിയാർ, സുഹൈൽ മാരേക്കാട് ,ബഷീർ, ഷംസുദ്ദീൻ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.