പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരുടെ പ്രളയം; ഫിനോമിനല്‍ ഡയറക്ടര്‍മാരിലൊരാള്‍ കസ്റ്റഡിയിലായതായി സൂചന ചാലക്കുടി: പണം തട്ടിപ്പു നടത്തിയെന്ന് നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍ എന്ന ധനകാര്യ സ്ഥാപനത്തിെൻറ മാനേജിങ് ഡയറക്ടര്‍മാരിലൊരാളെ അറസ്റ്റ് ചെയ്തതായി സൂചന. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. അതിനിെട ബുധനാഴ്ച രാവിലെ ചാലക്കുടി പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരുടെ പ്രവാഹമായിരുന്നു. പത്രവാര്‍ത്തയറിഞ്ഞെത്തിയവരിൽ കൂടുതലും മറ്റ് ജില്ലകളിലുള്ളവരാണ്. നിക്ഷേപത്തിെൻറ കാലാവധി തീര്‍ന്ന് കമ്പനി നല്‍കിയ ചെക്ക് ബാങ്കില്‍ ചെന്ന് മടങ്ങിയവരാണ് കൂടുതലും. ഇതിന് പകരമായി പിന്നീട് കമ്പനിക്കാര്‍ നല്‍കിയ ബോണ്ടില്‍ വിശ്വാസം അര്‍പ്പിച്ച് കഴിയുകയായിരുന്ന ഇവര്‍ പത്രവാര്‍ത്തയറിഞ്ഞതോടെ പരിഭ്രാന്തരായി എത്തുകയായിരുന്നു. അടുത്തിടെ ഫിനോമിനൽ പദ്ധതിയില്‍ ചേര്‍ന്നവരും ഉണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ചാലക്കുടി പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്ന ഫിനോമിനലിലെ നിക്ഷേപകരുടെ തിരക്കാണ്. പൊലീസ് സ്റ്റേഷനുള്ളില്‍ സ്ഥലമില്ലാത്തതിനാല്‍ പുറമേ മേശയിട്ട് ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ പരാതികള്‍ സ്വീകരിക്കുകയായിരുന്നു. പരാതിക്കാരുടെ വരി സ്റ്റേഷന്‍ വളപ്പില്‍നിന്ന് പലപ്പോഴും പുറത്ത് റോഡിലേക്ക് നീണ്ടു. ഫിനോമിനലിലെ പ്രതിസന്ധി ആരംഭിച്ചിട്ട് ഒരു വര്‍ഷമായെങ്കിലും പ്രശ്‌നം രൂക്ഷമായത് കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ്. പണം ലഭിക്കുമെന്ന ജീവനക്കാരുടെ വാക്കുകള്‍ വിശ്വസിച്ച് ഇതുവരെയും കഴിഞ്ഞവര്‍ പരാതിയുടെയും പ്രതിഷേധത്തിെൻറയും മാര്‍ഗത്തിലേക്ക് പൂർണമായും തിരിഞ്ഞത് തിങ്കളാഴ്ചയോടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.