ദേശീയപാത നിർമാണം: ​േകാടതി ഉത്തരവിന്​ കടലാസി​െൻറ വിലയില്ല

തൃശൂർ: ദേശീയപാത 47ൽ മണ്ണുത്തി-വടക്കഞ്ചേരി ഭാഗത്ത് നിർമാണങ്ങൾക്ക് പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങൾ സംബന്ധിച്ച ഹൈകോടതി ഉത്തരവിന് കരാർ കമ്പനി കടലാസി​െൻറ വില പോലും കാണുന്നില്ല. കോടതി അഭിഭാഷക കമീഷനെ നിയോഗിക്കുകയും റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ സുരക്ഷക്ക് പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് അടിയന്തര നിർദേശങ്ങൾ നൽകുകയും ചെയ്തെങ്കിലും കരാർ ഏറ്റെടുത്ത കെ.എം.സിയോ സുരക്ഷ ഉറപ്പാക്കേണ്ട പൊലീസോ ഇതൊന്നും കേട്ടമട്ടില്ല. നിർമാണ പ്രവൃത്തിക്ക് വേണ്ടി റോഡി​െൻറ ഇരുവശത്തും വലിയ കുഴികൾ എടുത്തിട്ടുണ്ട്. ഫ്ലൈ ഒാവറുകൾ നിർമിക്കുന്ന ഇടങ്ങളിൽ താഴെ വാഹന ഗതാഗതവുമുണ്ട്. ഇവിടെയൊന്നും സുരക്ഷ ക്രമീകരണമില്ല. പണി നടക്കുന്ന സ്ഥലങ്ങളിൽ റോഡ് മുറിച്ചു കടക്കാൻ നാട്ടുകാർ പ്രയാസപ്പെടുകയാണ്. ഇത് പൊലീസ് ശ്രദ്ധിക്കണമെന്ന് തൃശൂർ, പാലക്കാട് ജില്ലകളിലെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർക്ക് ഹൈകോടതി നിർദേശം നൽകിയിരുന്നു. പഴയ ദേശീയപാതയുടെ വശങ്ങളിലുള്ള നീർച്ചാലുകൾ പലതും അടഞ്ഞു. മഴ പെയ്യുേമ്പാൾ വെള്ളം റോഡിലും പരിസരത്തെ വീടുകളിലുമാണ്. രാത്രി വാഹനങ്ങൾക്ക് സുരക്ഷിതമായി പോകാൻ അപകട സൂചനാ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് കോടതി പറഞ്ഞിരുന്നു. കരാർ കമ്പനി ഇത്തരം കാര്യങ്ങൾ ചെയ്യുന്നുെണ്ടന്ന് ഉറപ്പു വരുത്തേണ്ട ചുമതല പൊലീസിനാണെന്നും കോടതി ചൂണ്ടിക്കാട്ടിയെങ്കിലും രണ്ടു കൂട്ടരും അനങ്ങുന്നില്ല. പാത നിർമാണത്തിലെ സുരക്ഷ വീഴ്ചകൾ ചൂണ്ടിക്കാട്ടി ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഹരജി നൽകിയതിനെ തുടർന്നാണ് കോടതി ഇടെപട്ടത്. കോടതി ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് കാണിച്ച് ഹരജിക്കാരൻ കോടതിയലക്ഷ്യത്തിന് വീണ്ടും സമീപിച്ചിട്ടും കരാർ കമ്പനി കുലുങ്ങുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.