തൃശൂർ: ജി.എസ്.ടി നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാറിന് വിഭാഗീയത. ഒരു മത വിഭാഗത്തിെൻറ പ്രാർഥന സാമഗ്രികളെ ജി.എസ്.ടിയിൽനിന്ന് പൂർണമായി ഒഴിവാക്കിയപ്പോൾ മറ്റു മത വിഭാഗങ്ങളെ പരിഗണിച്ചില്ല. എല്ലാ മതവിഭാഗങ്ങളുടെ പ്രാർഥന സാമഗ്രികളും ജി.എസ്.ടി യിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യം ഒമ്പതിന് ഹൈദരാബാദിൽ നടന്ന ജി.എസ്.ടി കൗൺസിൽ തള്ളി. 149 ഇനങ്ങളെ ജി.എസ്.ടിയിൽനിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. അതിൽ പൂജ സാമഗ്രികളെ ഉൾപ്പെടുത്തി. ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കിയ 148ാം ഇനമാണ് പൂജ സാമഗ്രികൾ. രുദ്രാക്ഷം, രുദ്രാക്ഷ മാല, വിഭൂതി (ഭസ്മം), പഞ്ചാമൃതം, ചന്ദനം, തിരി, പഞ്ചഗവ്യം തുടങ്ങി പൂജക്കും അനുബന്ധ അനുഷ്ഠാനങ്ങൾക്കുമുള്ള എല്ലാ സാധനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, കൊന്ത, പ്രാർഥന മണി, വെന്തിങ്ങ, സാമ്പ്രാണി തുടങ്ങിയവക്ക് 18 ശതമാനമാണ് നികുതി. നിരക്കുകളുടെ കാര്യത്തിൽ ഷെഡ്യൂൾ മൂന്നിലാണ് ഇവ. നികുതിയിലെ വിഭാഗീയത ശക്തമായ എതിർപ്പിന് ഇടയാക്കി. കേരളം ഇതിനെ ശക്തമായി എതിർത്തു. ഒഴിവാക്കുകയാണെങ്കിൽ എല്ലാ മത വിഭാഗങ്ങൾക്കും തുല്യ പരിഗണന നൽകണമെന്ന ആവശ്യമുയർന്നു. തുടർന്ന്, നികുതി 18ൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. കേരളത്തിൽ താഴേതട്ടിലുള്ള ക്രൈസ്തവ വീടുകളിൽ കുടിൽ വ്യവസായം പോലെ ഉണ്ടാക്കുന്നതാണ് കൊന്തയും വെന്തിങ്ങയും. ധ്യാനകേന്ദ്രങ്ങളാണ് മുഖ്യമായും ഇവ വാങ്ങുന്നത്. ഒരു കൊന്തക്ക് 10 രൂപയാണ് വില. ഇത് ഉണ്ടാക്കുന്നവർക്ക് ചെലവ് കഴിച്ച് ഒന്നിന് രണ്ട് രൂപയാണ് ലഭിക്കുക. ധ്യാനകേന്ദ്രങ്ങൾ ഇത് വിശ്വാസികൾക്ക് വിൽക്കും. ഇവ ഉണ്ടാക്കുന്ന വീട്ടുകാർക്ക് പക്ഷേ, ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ല. രജിസ്ട്രേഷൻ ഇല്ലാത്തവരിൽ നിന്ന് സാധന സാമഗ്രികൾ വാങ്ങി വിൽക്കുന്നവർ ജി.എസ്.ടി നൽേകണ്ടിവരും. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെറുകിട ഉൽപാദകരിൽ നിന്ന് ധ്യാനകേന്ദ്രങ്ങൾ ഇവ വാങ്ങുന്നത് നിർത്തിയാൽ നിർധനരായ കുടുംബങ്ങൾക്ക് തിരിച്ചടിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.