ദേശീയപാതയിൽ ഇന്നുതൽ ഗതാഗത നിയന്ത്രണം

മണ്ണുത്തി: ദേശീയപാതയിൽ മണ്ണുത്തി മുതൽ കുതിരാൻവരെ റോഡി​െൻറ പുനർ നിർമാണത്തിനായി ഇതിലൂടെയുള്ള ഗതാഗതത്തിന് ഇന്നുമുതൽ നിയന്ത്രണം ഏർപ്പെടുത്തി. പത്ത് ചക്രത്തിൽ കൂടുതലുള്ള വാഹനങ്ങളെ രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെ കടത്തിവിടില്ല. സെപ്റ്റംബർ 25 വരെ ഇത് തുടരും. കൂടാതെ ഗതാഗതം നിയന്ത്രിക്കുന്നതിന് സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സിനെ നിയോഗിക്കും. ഇവരുടെ നിയന്ത്രണത്തിലാണ് വാഹനങ്ങൾ കടത്തിവിടുക. റോഡിൽ കേടുവന്ന വാഹനങ്ങൾ മാറ്റുന്നതിന് കെ.എം.സി കമ്പനിയുടെ വക റിക്കവറി വാൻ ഒരുക്കും. കൂടാതെ ദിശകൾ അറിയിക്കുന്നതിനും മുന്നറിയിപ്പുകൾക്കും റിഫ്ലക്ടർ സ്ഥാപിക്കും. നടപടികൾ വിലയിരുത്തുന്നതിന് വീണ്ടും 16ന് യോഗം ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.