പ്രതിഷേധം കെട്ടടങ്ങി; മരണത്തിലേക്ക് വാതുറന്ന് കൊടുങ്ങല്ലൂർ ബൈപാസ്

കൊടുങ്ങല്ലൂർ: മരണങ്ങൾ തുടർക്കഥയായ കൊടുങ്ങല്ലൂർ ബൈപാസിൽ സുരക്ഷയൊരുക്കാനുള്ള നടപടി എങ്ങുമെത്തിയില്ല. 'മരണപാത'എന്ന അപഖ്യാതിവന്ന ൈബപാസിനെതിരായ പ്രതിഷേധങ്ങളെല്ലാം കെട്ടടങ്ങിയ അവസ്ഥയിലാണിപ്പോൾ. മരണത്തിലേക്ക് വാ തുറന്നിരിക്കുന്ന അവസ്ഥക്ക് ഒരുമാറ്റുവും വന്നില്ല. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനങ്ങൾ ജലരേഖയായ അവസ്ഥയിലാണ്. സർക്കാറും, ജനപ്രതിനിധികളും, ഉദ്യോസ്ഥരുമെല്ലാം അനാസ്ഥ തുടരുകയാണ്. ഇതിനകം 26 ജീവൻ പൊലിഞ്ഞ ബൈപാസ് റോഡിൽ ഏതുസമയത്തും അപകടം സംഭവിക്കാം. അഞ്ഞൂറിലേറെ അപകടങ്ങൾ ഇതിനകം സംഭവിച്ചു. സാരമായി പരിക്കേറ്റവർ നിരവധിയാണ്. ഇരുചക്ര വാഹനയാത്രക്കാരും കാൽനടക്കാരുമാണ് മരിച്ചവരിൽ കൂടുതലും. സർക്കാറും, എം.എൽ.എയും, നഗരസഭയും, ദേശീയപാത, മോേട്ടാർ വാഹന വകുപ്പ്, പൊലീസ്, കെൽട്രോൺ എന്നീ വകുപ്പ് ഉദ്യോഗസ്ഥരും ബൈപാസ് വിഷയത്തിൽ ജാഗ്രത കാണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. എടുത്ത തീരുമാനങ്ങൾ വീണ്ടും വീണ്ടും എടുക്കുന്നതല്ലാതെ നടപ്പാകുന്നത് വിരളമാണ്. 3.58 കി.മീ വരുന്ന ബൈപ്പാസിൽ അഞ്ച് സിഗ്നലുകളാണുള്ളത്. ഇൗ സിഗ്നലുകളിൽ കാര്യക്ഷമമായ രീതിയിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയാൽ അപകടങ്ങൾ ഗണ്യമായതോതിൽ ഇല്ലാതാക്കാമെന്ന് തെളിഞ്ഞതാണ്. എന്നാൽ ഇതിന് നടപടിയുണ്ടാകുന്നില്ല. റോഡ് നിർമാണത്തിലും, സിഗ്നൽ സംവിധാനത്തിലും ചൂണ്ടിക്കാട്ടിയ അശാസ്ത്രീയതയും, അപാകതകളും പരിഹരിക്കപ്പെട്ടിട്ടില്ല. ട്രാഫിക് നിയമങ്ങളുടെ ലംഘനവും,സിഗ്നൽ മറികടക്കലും, അശ്രദ്ധയുമാണ് ബൈപ്പാസിലെ അപകടങ്ങൾക്ക് മുഖ്യകാരണം. പൊലീസ് മാറി നിൽക്കാൻ തുടങ്ങിയതോെടയാണ് അപകടങ്ങൾ വീണ്ടും വർധിച്ചത്. കഴിഞ്ഞ മാസം 15ന് സ്ഥിരം അപകടമേഖലയായ സി.െഎ ഒാഫിസ് ജങ്ഷനിൽ സിഗ്നൽ തെറ്റിച്ച് വന്ന കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചതാണ് അവസാനത്തെ അപകടം. ഇതിനുശേഷം കൂടിയ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കൈക്കൊണ്ട തീരുമാനങ്ങൾ പ്രാബല്യത്തിൽ വന്നിട്ടില്ല. ഇതിൽ പ്രധാനമായിരുന്നു വാഹനങ്ങൾ ബൈപ്പാസിലേക്ക് കടക്കുന്ന രണ്ട് പ്രവേശനത്തിലും സൂചനാ ബോർഡുകൾ സ്ഥാപിക്കുമെന്നത്. കാമറ സ്ഥാപിക്കുമെന്നത് ഉൾപ്പെടെ സ്ഥിരം തീരുമാനങ്ങളും നടപ്പായില്ല. ബൈപ്പാസിലെ അപകടം ഉണ്ടാക്കും വിധം വളർന്ന് നിൽക്കുന്ന ചെറുവൃക്ഷങ്ങൾ വെട്ടിമാറ്റുമെന്ന തീരുമാനം നേരത്തേ എടുത്തിരുന്നു. സി.െഎ ഒാഫിസ് ഭാഗത്തെ സിഗ്നൽ കാണാൻ കഴിയാത്ത വിധമാണ് ഡിവൈഡറിൽ ചെടികൾ പടരുന്നത്. എറണാകുളം റീജനൽ ഒാഫിസിൽ ചിത്രങ്ങൾ ലഭിക്കുന്ന റഡാർ കാമറ ഘടിപ്പിച്ച വാഹനം ബൈപ്പാസിൽ ഇറക്കുമെന്നാണ് മോേട്ടാർ വാഹന വകുപ്പ് നേരത്തേ തീരുമാനിച്ചിരുന്നത്. എല്ലാ സിഗ്നൽ ജങ്ഷനുകളിലും കാമറകൾ സ്ഥാപിക്കുമെന്ന വാഗ്ദാനവും നടപ്പായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.