തൃശൂര്‍: സി.പി.എം ഏരിയ കമ്മിറ്റിയംഗം വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ചെന്ന് ഡി.വൈ.എഫ്.ഐ വനിത നേതാവിെൻറ പരാതി. പാർട്ടിക്ക് നൽകിയ പരാതിയിൽ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണെൻറ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലും പരിഹാരമായില്ല. ഈ ആഴ്ചതന്നെ തീരുമാനമുണ്ടായില്ലെങ്കിൽ നിയമ നടപടികളിലേക്ക് കടക്കുമെന്ന് വനിത നേതാവ് പാർട്ടി നേതൃത്വെത്ത അറിയിച്ചു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയംഗമാണ് മണലൂർ ഏരിയ കമ്മിറ്റിയംഗത്തിനെതിരെ പരാതിപ്പെട്ടത്. തിങ്കളാഴ്ച ജില്ല കമ്മിറ്റി ഓഫിസിൽ മണലൂർ ഏരിയ കമ്മിറ്റിയംഗങ്ങളുടെ യോഗം ചേർന്നു. മുരളി പെരുനെല്ലി എം.എല്‍.എ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഏരിയ കമ്മിറ്റി അംഗത്തിന് സർവിസ് സഹകരണ ബാങ്കിെൻറ ചുമതല കൂടിയുണ്ട്. വനിത നേതാവ് ദലിത് വിഭാഗത്തിൽപ്പെട്ടതാണ്. വിവാഹ വാഗ്ദാനം നൽകിയെങ്കിലും പിന്നീട് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയെന്നാണ് ആക്ഷേപം. ഇതിനെതിരെ പരാതിയുമായി വനിത രംഗത്തെത്തിയതോടെയാണ് വിവാദമായത്. ഇതോടെ ഏരിയ കമ്മിറ്റിയംഗത്തിെൻറ നിശ്ചയിച്ച വിവാഹം മുടങ്ങി. ഒരാൾക്ക് ഒരു പദവിയെന്ന തീരുമാനം ലംഘിച്ച് ഏറെക്കാലം ബാങ്ക് ചുമതലയും പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ചുമതലയും വഹിച്ചതിന് ഏരിയ കമ്മിറ്റിയംഗത്തിനെതിരെ പരാതിയുയർന്നിരുന്നു. പിന്നീട് ജില്ല നേതൃത്വം ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. പാർലമെൻററി പദവി നിലനിർത്താൻ പാർട്ടി ചുമതല ഒഴിഞ്ഞതും ഇയാൾക്കെതിരെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.