ഈദ്--ഓണം സൗഹൃദ സംഗമം വടക്കാഞ്ചേരി: ജമാഅത്തെ ഇസ്ലാമി, -സോളിഡാരിറ്റി വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഈദ്--ഓണം സൗഹൃദ സംഗമം 'ഈണം' സംഘടിപ്പിച്ചു. ദേശമംഗലം സൗഹൃദ വേദി പ്രസിഡൻറ് മണി അമ്പാട്ട് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് മുസ്തഫ എളനാട് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ പ്രഫ. കുറ്റിപ്പുഴ രവി മുഖ്യാതിഥിയായിരുന്നു. സോളിഡാരിറ്റി വടക്കാഞ്ചേരി എരിയ പ്രസിഡൻറ് ഫഹദ് നടുവിൽ, സുലേഖ അബ്ദുൽ അസീസ്, പാലിയേറ്റിവ് വളൻറിയർ രാമൻകുട്ടി, രാജു, അമീൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ കൂട്ടായ്മ വടക്കാഞ്ചേരി: ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് പുരോഗമന കല സാഹിത്യ സംഘം വടക്കാഞ്ചേരി യൂനിറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നാടക സംവിധായകൻ ബിപിൻദാസ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. എൻ.ടി. ബേബി അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.എസ്. ജോർജ്, പി.കെ. ശങ്കരനാരായൺ, പി.എസ്.എ. ബക്കർ, എൻ.വി. അജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.