എ.ഡി.ജി.പി ശ്രീലേഖക്കെതിരായ പുനര​േന്വഷണ ഹരജി തള്ളി

തിരുവനന്തപുരം: ജയിൽ എ.ഡി.ജി.പി ആർ. ശ്രീലേഖക്കെതിരെ പുനരേന്വഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി. ട്രാൻസ്പോർട്ട് കമീഷണറായിരിക്കെ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു ഹരജി. എന്നാൽ, ഹരജിയിലെ ആരോപണങ്ങൾ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി അജിത് കുമാർ തള്ളി. മുമ്പ് ഗതാഗത കമീഷണറായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഇക്കാര്യങ്ങൾ അേന്വഷിച്ച് നടപടിക്ക് ശിപാർശ ചെയ്തിരുന്നു. അതി​െൻറ അടിസ്ഥാനത്തിൽ കോടതി പ്രാഥമിക അേന്വഷണത്തിന് ഉത്തരവ് നൽകി. എന്നാൽ, വിജിലൻസി​െൻറ പരിശോധനയിൽ ഹരജിയിൽ ആരോപിക്കുന്ന അഴിമതികൾ നടത്തിയതായി കണ്ടെത്താൻ സാധിച്ചില്ല. വ്യക്തിവിരോധം തീർക്കാനായി ഉന്നതപദവി ഉപയോഗിച്ചതി​െൻറ അടിസ്ഥാനത്തിലായിരുന്നു നടപടിക്ക് ശിപാർശ ചെയ്തതെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതുടർന്ന് വിജിലൻസ് ശ്രീലേഖക്ക് ക്ലീൻചിറ്റ് നൽകി. ഇതിനെതിരെയാണ് പുനരേന്വഷണം ആവശ്യപ്പെട്ട് ഹരജി നൽകിയത്. വ്യക്തമായ തെളിവുകൾ ഒന്നുംതന്നെയില്ല എന്നതി​െൻറ അടിസ്ഥാനത്തിലാണ് ഹരജി തള്ളിയതെന്ന് ഉത്തരവിൽ പറയുന്നു. മാനദണ്ഡം പാലിക്കാതെ നടത്തിയ സ്ഥലം മാറ്റം, റോഡ് സുരക്ഷ ഫണ്ടി​െൻറ അനധികൃത വിനിയോഗം, ഔദ്യോഗിക വാഹനത്തി​െൻറ ദുരുപയോഗം, വിദേശയാത്ര എന്നിവയിൽ ആർ. ശ്രീലേഖ അഴിമതി നടത്തിയെന്നായിരുന്നു ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലെ ആരോപണങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.