മയക്കുമരുന്നുമായി സൈനികർ പിടിയിൽ

ഡറാഡൂൺ: അഞ്ചു കോടിയുടെ ഹെറോയിനും തോക്കുമായി രണ്ടു സൈനികരടക്കം മൂന്നുപേർ പിടിയിലായി. ഡറാഡൂണിലെ സൈനിക ആശുപത്രിയിൽ ജോലിചെയ്യുന്ന ഫൂൽ സിങ് യാദവ്, രാജു ശൈഖ് എന്നിവരും രാജു ശൈഖി​െൻറ ബന്ധു മഞ്ചു റഹ്മാനുമാണ് നന്ദകി ചൗക്കിയിൽ പ്രേംനഗർ പൊലീസി​െൻറ പിടിയിലായത്. പ്രതികൾ സഞ്ചരിച്ച വാഹനം സംശയംതോന്നി പരിശോധിക്കുന്നതിനിടയിലാണ് ഒരു കിലോ ഹെറോയിനും റിവോൾവറും 13 തിരകളുടെ കാട്രിഡ്ജുകളും പിടികൂടിയത്. മഞ്ചു റഹ്മാ​െൻറ സഹായത്തോടെ സൈനികർ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽനിന്ന് ഡറാഡൂണിൽ വിൽപനക്ക് മയക്കുമരുന്ന് കൊണ്ടുവരുകയായിരുന്നുവെന്ന് ഡറാഡൂൺ പൊലീസ് സൂപ്രണ്ട് നിവേദിത കുക്രെതി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.