ഇരിങ്ങാലക്കുട: മയക്ക് ഗുളികയുമായി യുവാവിനെ ഇരിങ്ങാലക്കുട എക്‌സൈസ് അറസ്റ്റ് ചെയ്തു. തുറവന്‍കാട് സ്വദേശി തൈവളപ്പില്‍ അഭിഷേകിനെയാണ് (22) മനകുളത്തിന് സമീപത്തുനിന്ന് പിടികൂടിയത്. സംശയാസ്പദ സാഹചര്യത്തില്‍ ഇയാളെ കണ്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മാനസിക വിഭ്രാന്തിക്ക് ഉപയോഗിക്കുന്ന ഗുളികകള്‍ ഇയാളില്‍നിന്നും കണ്ടെത്തുകയായിരുന്നു. തമിഴ്‌നാട്ടില്‍നിന്നാണ് ഇയാൾ മയക്കുഗുളികകള്‍ എത്തിക്കുന്നതെന്ന് ചോദ്യംചെയ്യലില്‍ കണ്ടെത്തി. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഇന്‍സ്‌പെക്ടര്‍ എം.ഒ. വിനോദ്, കെ.എ. ജയദേവന്‍, കെ.എ. അനീഷ്, പി.എ. ഗോവിന്ദന്‍, എം. അബ്ദുൽ ഗലീല്‍, കെ.എ. ബാബു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്്റ്റ് ചെയ്തത്. കൂടല്‍മാണിക്യത്തില്‍ തൃപ്പുത്തരി സദ്യക്ക് വന്‍ ഭക്തജനത്തിരക്ക് ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തുലാ മാസത്തിലെ തിരുവോണ നാളിലെ തൃപ്പുത്തരി സദ്യക്ക് ഭക്തജനപ്രവാഹം. രാവിലെ പുത്തരി നിവേദ്യത്തിനുള്ള പൂജ നടന്നു. നകരമണ്ണില്ലത്തിനാണ് പുത്തരി നിവേദ്യത്തിന് അധികാരം. മൂസ് അരിയളക്കലും, ഭക്തന്‍മാരുടെ വക അരിയിടലും പതിവാണ്. നേന്ത്രപ്പഴം, കദളിപ്പഴം, പച്ചക്കുരുമുളക്, പച്ചപ്പയര്‍, ചക്ക, ഇഞ്ചി, പച്ചമാങ്ങ ഇതെല്ലാം പുത്തരിക്ക് നിവേദിക്കും. തന്ത്രി നകരമണ്ണില്ലത്ത് ത്രിവിക്രമന്‍ നമ്പൂതിരി പൂജക്ക് നേതൃത്വം നല്‍കി. സാധാരണ പൂജയുടെ നിവേദ്യത്തില്‍നിന്ന് വ്യത്യസ്തമായി പ്രത്യേക മന്ത്രം തൊട്ട് ജപിച്ചാണ് പുത്തരി നിവേദ്യം നടത്തുന്നത്. തുടര്‍ന്ന് ക്ഷേത്രം പടിഞ്ഞാറെ ഊട്ടുപുരയില്‍ ഭക്തജനങ്ങള്‍ക്കായി തൃപ്പുത്തരി സദ്യ ആരംഭിച്ചു. വര്‍ഷത്തില്‍ ആദ്യമായി കൃഷി ചെയ്ത് വിളയിച്ച വിഭവങ്ങള്‍ കൊണ്ട് കൂടല്‍മാണിക്യ സ്വാമിക്ക് നിവേദ്യം അര്‍പ്പിക്കുന്നതാണ് തൃപ്പുത്തരി. ഈ നിവേദ്യവസ്തുക്കള്‍ മുള തണ്ടികയില്‍ കെട്ടി കാല്‍നടയായി വാദ്യമേള ആഘോഷങ്ങളോടെ ചാലക്കുടി പോട്ടയില്‍നിന്നും ക്ഷേത്രത്തിലേക്ക് കഴിഞ്ഞദിവസം കൊണ്ടുവന്നിരുന്നു. ഞായറാഴ്ച രാവിലെ ആറിന് മുക്കുടി നിവേദ്യം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.