മീസിൽസ്^റൂബെല്ല വാക്സിനെതിരെ വ്യാജപ്രചാരണം: പൊലീസ് അന്വേഷണം ഉൗർജിതമാക്കി

മീസിൽസ്-റൂബെല്ല വാക്സിനെതിരെ വ്യാജപ്രചാരണം: പൊലീസ് അന്വേഷണം ഉൗർജിതമാക്കി തൃശൂർ: മീസിൽസ്-റൂബെല്ല വാക്സിനെതിരെ വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങിയതായി ജില്ല ആരോഗ്യവകുപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതിന് പിന്നിൽ രാഷ്ട്രീയ- - സാമൂഹിക അജണ്ടകളുണ്ടെന്നും ജില്ല ആരോഗ്യ ഒാഫിസർ കെ. സുഹിത വ്യക്തമാക്കി. തീരപ്രദേശങ്ങളായ വടക്കേക്കാട്, കടപ്പുറം, പെരിഞ്ഞനം, വാടാനപ്പള്ളി എന്നിവിടങ്ങളിലെ ജനങ്ങളാണ് വാക്സിൻ എടുക്കാൻ മടിക്കുന്നത്. ജനസംഖ്യകുറക്കാനുള്ളതാണെന്ന വ്യാജപ്രചാരണം പോലുമുണ്ടായി. മോശം പ്രചാരണങ്ങളിൽ ജനങ്ങൾ കൂടുതൽ പരിഭ്രാന്തരാവുകയും ശാസ്ത്രീയ വിവരങ്ങൾ അവഗണിക്കുകയും ചെയ്യുന്നതാണ് ജില്ലയിൽ വാക്സിനേഷൻ 56 ശതമാനമായി കുറയാൻ കാരണം. വാക്സിനേഷൻ നിരക്ക് കുറവുള്ള സ്ഥലങ്ങളിൽ പ്രത്യേക പരിപാടികൾ നടത്താനാണ് കലക്ടറുടെ നിർദേശം. സാമൂഹികമാധ്യമങ്ങളിലൂെടയുള്ള പ്രചാരണവും ഉൗർജ്ജിതമാക്കും. നവംബർ മൂന്നുവരെയാണ് ഒമ്പത് മാസം മുതൽ 15 വയസ്സ് വരെയുള്ള ആറര ലക്ഷം പേർക്ക് വാക്സിനേഷൻ നൽകേണ്ടത്. സബ് കലക്ടർ ഡോ. രേണുക രാജ്, ആർ.സി.എച്ച് ഓഫിസർ ഡോ. ഉണ്ണികൃഷ്ണൻ, ഡോ. സന്തോഷ്, മീഡിയ ഓഫിസർ ഹരിത ദേവി തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.