വിവര്‍ത്തന നൃത്താവിഷ്​കാരം

തൃശൂര്‍: പ്രശസ്ത ഭരതനാട്യം നര്‍ത്തകി രമ വൈദ്യനാഥന്‍ ചിട്ടപ്പെടുത്തിയ വിവര്‍ത്തനയുടെ രംഗാവതരണത്തിന് ശില സ​െൻറര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സ് വേദിയൊരുക്കുന്നു. നവംബർ ഒന്നിന് വൈകിട്ട് 6.30ന് കേരള സംഗീത നാടക അക്കാദമിയുടെ കെ.ടി. മുഹമ്മദ് സ്മാരക റീജനല്‍ തിയറ്ററിലാണ് വിവര്‍ത്തന അരങ്ങേറുക. രമ വൈദ്യനാഥനോടൊപ്പം ശിഷ്യരായ കീര്‍ത്തന രവി, ലക്ഷ്മി ചാക്യാര്‍, ശുഭാമണി ചന്ദ്രശേഖര്‍, കാവ്യ ഗണേഷ് എന്നിവരും മകളും മൃദംഗ കലാകാരിയുമായ സന്നിധി വൈദ്യനാഥനും അരങ്ങിലെത്തും. പ്രവേശനം സൗജന്യം. ശിവന്‍ വെങ്കിടങ്ങ്, ലക്ഷ്മി ചാക്യാര്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.