ആമ്പല്ലൂര്‍-: പാലിയേക്കരയിലെ സമാന്തര പാത വീണ്ടും അടച്ചു. ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരമാണ് പാലിയേക്കര ടോള്‍പ്ലാസക്ക് സമാന്തരമായുള്ള മണലി-തലോര്‍ പാത ചൊവ്വാഴ്ച പുലർച്ചെ ഭാഗികമായി അടച്ചത്. റോഡിെൻറ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് തറയില്‍ വലിയ ഇരുമ്പ് തൂണുകള്‍ സ്ഥാപിച്ചാണ് അടച്ചത്. നേരത്തേ, ഇവിടെ മൂന്നു മീറ്റര്‍ വീതിയുണ്ടായിരുന്നു. ഇപ്പോള്‍ ഒന്നര മീറ്റര്‍ മാത്രമേയുള്ളൂ. പൊലീസിെൻറ സാന്നിധ്യത്തിലായിരുന്നു നടപടി. പുതുക്കാട് സി.ഐ എസ്.പി. സുധീരന്‍, എസ്.ഐ സുജിത്ത് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍മാണ കമ്പനിയായ ജി.ഐ.പി.എല്‍ ആണ് സമാന്തരപാത അടച്ചത്. മണലി പുഴക്ക് സമീപം പുലക്കാട്ടുകര, തലോര്‍, തലവണിക്കര ഭാഗങ്ങളിലുള്ളവര്‍ക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനുള്ള എളുപ്പമാര്‍ഗംകൂടിയായിരുന്നു ഇത്. ഓട്ടോകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും മാത്രമേ സമാന്തരപാത ഉപയോഗിക്കാനാകൂ. ടോള്‍പ്ലാസക്ക് സമാന്തരമായുള്ള റോഡിെൻറ പ്രവേശനഭാഗം വീതി കുറക്കുമെന്ന് കഴിഞ്ഞ ദിവസം കലക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍, റോഡിെൻറ വീതി പഴയ നിലയില്‍ തുടരും. ഹൈകോടതി വിധിക്കെതിരെ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ ഫയൽ െചയ്യാനുള്ള നടപടിക്ക് സമയമെടുക്കുമെന്നതിനാൽ ഏഴ് ദിവസത്തിനുള്ളില്‍ ഹൈകോടതി ഉത്തരവ് നടപ്പാക്കുമെന്ന് ഉറപ്പാക്കാൻ അഡ്വക്കറ്റ് ജനറല്‍ സർക്കാറിന് നിയമോപദേശം നല്‍കിയിരുന്നു. നിര്‍മാണ കമ്പനി അടച്ചുകെട്ടിയ സമാന്തരപാത സെപ്റ്റംബര്‍ രണ്ടിനാണ് കലക്ടറുടെ നേതൃത്വത്തില്‍ തുറന്നത്. അന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ നടപടിക്ക് പിന്തുണയുമായി എത്തിയിരുന്നു. തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമാന്തരപാത വാഹനഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ തീരുമാനമെടുത്തിരുന്നു. ജില്ലയിലെ മൂന്ന് മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ചര്‍ച്ചയുടെ തീരുമാനപ്രകാരം ജില്ല ഭരണകൂടം ടോള്‍പ്ലാസ അധികൃതര്‍ക്ക് റോഡ് തുറക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, നിര്‍ദേശത്തിനെതിരെ കമ്പനി ഹൈകോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.