ചാലക്കുടി: നവംബറിൽ 28നും 29നും 30നും ചാലക്കുടിയില്‍ നടക്കുന്ന ജില്ല കലോത്സവത്തിെൻറ വിജയത്തിനായുള്ള വിപുലമായ സംഘാടകസമിതി യോഗം കാർമല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കലോത്സവത്തിെൻറ ലോഗോ പ്രകാശനം നവംബര്‍ രണ്ടിന് നടത്താന്‍ യോഗം തീരുമാനിച്ചു. ഇരുപത് വേദികളിലായാണ് മേള നടത്തുന്നത്. മത്സരത്തിൽ മൂവായിരത്തിലധികം വിദ്യാർഥികള്‍ ഉണ്ടാകും. ബി.ഡി. ദേവസ്സി എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരന്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പന്‍, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷീജു, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുമതി, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.