ജില്ല ജൂനിയര്‍ ബേസ്‌ബാള്‍ ചാമ്പ്യന്‍ഷിപ് സമാപിച്ചു

തൃശൂര്‍: കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജ് ഗ്രൗണ്ടില്‍ നടന്ന നാലാമത് ജില്ല ജൂനിയര്‍ ബേസ്‌ബാള്‍ ചാമ്പ്യന്‍ഷിപ് സമാപിച്ചു. വി.ആര്‍. സുനില്‍കുമാര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എന്‍ പുരം പഞ്ചായത്ത് പ്രസിഡൻറ് എം.വി. ലതിക അധ്യക്ഷത വഹിച്ചു. ബേസ്ബാള്‍ ജില്ല പ്രസിഡൻറ് ബിന്നി ഇമ്മട്ടി സമ്മാനദാനം നടത്തി. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എം. ലെനിന്‍, അഖില്‍ അനിരുദ്ധന്‍, കെ.ആര്‍. അജിത്ബാബു, എം.ബി. ബിനില്‍, വിഷ്ണു എന്നിവര്‍ സംസാരിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ പ്ലേബോയ്‌സ് അക്കാദമി വാടാനപ്പള്ളി ഒന്നാം സ്ഥാനവും എം.ഇ.എസ് ഹൈസ്‌കൂള്‍ കൊടുങ്ങല്ലൂർ രണ്ടാം സ്ഥാനവും സ്വന്തമാക്കി. പെണ്‍കുട്ടികളിൽ ഒന്നാം സ്ഥാനം: ശ്രീ ദുർഗ വിലാസം ഹൈസ്‌കൂള്‍ പേരാമംഗലം, രണ്ടാം സ്ഥാനം: എം.ഇ.എസ് ഹൈസ്‌കൂള്‍ കൊടുങ്ങല്ലൂര്‍. ജൂനിയര്‍ ജില്ല ക്യാമ്പിലേക്ക് 23 അംഗങ്ങളെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.