വാടാനപ്പള്ളി: പോഷകത്തോട്ടം പദ്ധതി പ്രകാരം വാടാനപ്പള്ളി കൃഷിഭവനിൽ വിവിധ ഫലവൃക്ഷത്തൈകൾ വിൽപന നടത്തുന്നു. കർഷകർ കൃഷിഭവനിൽ നികുതി രസീതിയുമായി എത്തി വാങ്ങണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. എസ്.എച്ച്.എം പദ്ധതി പ്രകാരം ടിഷ്യുകൾച്ചർ വാഴ തൈകൾ, കുരുമുളക് തൈകൾ എന്നിവ കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകർ വാടാനപ്പള്ളി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം . തെങ്ങിന് ജൈവവളം, ഗ്രോബാഗ്, മഴമറ കൃഷി, പച്ചക്കറി നഴ്സറി, കരനെല്ലിനു കൂലിച്ചെലവ് എന്നീ പദ്ധതികളിൽ അപേക്ഷ സമർപ്പിച്ച കർഷകർ നികുതി രസീതി, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്കിെൻറ ആദ്യ പേജ് എന്നിവയുടെ പകർപ്പുമായി കൃഷിഭവനിൽ എത്തേണ്ടതാണെന്ന് കൃഷി ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.