വാടാനപ്പള്ളി: ജനപ്രതിനിധികളുടെ ഓട്ടമത്സരത്തോടെ മൂന്നു ദിവസത്തെ തളിക്കുളം ബ്ലോക്ക് കേരളോത്സവത്തിന് തുടക്കമായി. തളിക്കുളം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഓട്ടമത്സരത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, തളിക്കുളം ബ്ലോക്ക് പ്രസിഡൻറ് എം.ആർ. സുഭാഷിണി, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ. രജനി, ഷിജിത്ത് വടക്കുംഞ്ചേരി, പി. വിനു, തോമസ്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണൻ, അംഗങ്ങളായ സുലേഖ ജമാൽ, തുടങ്ങിയവർ പങ്കെടുത്തു. കാണികളെ ആവേശമാക്കിയ വാശിയേറിയ മത്സരത്തിൽ ബ്ലോക്ക് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി വിജയിച്ചു. കേരളോത്സവം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്തു. 26 നാണ് സമാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.