എൽ.ഡി.എഫ് സർക്കാർ വികസനത്തിന് അവധി പ്രഖ്യാപിച്ചു -രമേശ് ചെന്നിത്തല വാടാനപ്പള്ളി: എൽ.ഡി.എഫ് സർക്കാർ വികസനത്തിന് അവധി പ്രഖ്യാപിച്ചതായും ജി.എസ്.ടി വന്നതോടെ ഒരു രൂപയുടെ വികസന പ്രവർത്തനങ്ങൾ പോലും നാട്ടിൽ നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂർ - വാടാനപ്പള്ളി സംസ്ഥാന പാതയുടെ വികസനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ലോങ്ങ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി നടപ്പിലായതോടെ സംസ്ഥാനത്തെ തകർന്ന് കിടക്കുന്ന ഒരു റോഡു പോലും നന്നാക്കാൻ കരാറുകാർ തയ്യാറാകുന്നില്ല. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലൈഫ് പദ്ധതി ജനപ്രതിനിധികളുടെ ലൈഫാണ് തകർത്തതെന്ന് ചെന്നിത്തല പരിഹസിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂരിന് പതാക നൽകി. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി. വിശ്വനാഥൻ, പി.എ. മാധവൻ, ഒ. അബ്്ദു റഹ്മാൻകുട്ടി, കെ.കെ. കൊച്ചുമുഹമ്മദ്, അനിൽ പുളിക്കൽ, കെ.കെ. ബാബു, വി.ജി. അശോകൻ, ജോസഫ് ചാലിശ്ശേരി, ഇ.ബി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. വാടാനപ്പള്ളി മുതൽ തൃശൂർ ടൗൺ വരെയായിരുന്നു ലോങ് മാർച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.