സ്ത്രീപദവി: കലായാത്ര സംഘടിപ്പിച്ചു

അന്തിക്കാട്: കുടുംബശ്രീ ജില്ല മിഷ​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന സ്ത്രീപദവി സ്വയംപഠന പ്രക്രിയയോടനുബന്ധിച്ച് പഠനസഹായി കലായാത്ര നടത്തി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. അന്തിക്കാട് സി.ഡി.എസ് ചെയർപേഴ്സൺ മേനക മധു അധ്യക്ഷത വഹിച്ചു. താന്ന്യം, അരിമ്പൂർ, മണലൂർ ഡി.സി.എസ് ചെയർപേഴ്സൺമാരായ തങ്കമണി, ബുഷിത സുരേഷ്, ജെൻഡർ ആർ.പി. സ്റ്റെല്ല എന്നിവർ സംസാരിച്ചു. ചേർപ്പ്, അന്തിക്കാട് പഞ്ചായത്തുകളിൽ പര്യടനം നടത്തിയ സംഘം തെരുവുനാടകങ്ങളും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.