സംസ്ഥാന ടൂറിസം നയം ഉടൻ പ്രഖ്യാപിക്കും ^മന്ത്രി

സംസ്ഥാന ടൂറിസം നയം ഉടൻ പ്രഖ്യാപിക്കും -മന്ത്രി കൊടുങ്ങല്ലൂർ: തദ്ദേശീയരായ ജനങ്ങൾക്ക് പ്രയോജനകരമാകുംവിധം കേരളത്തി​െൻറ ടൂറിസം സാധ്യതകൾ പുനഃക്രമീകരിക്കുന്നതുൾപ്പെെട കാതലായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ടൂറിസം നയം സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 'വിനോദ സഞ്ചാര വികസനത്തിൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തി​െൻറ പ്രധാന്യവും സാധ്യതകളും' വിഷയത്തിൽ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുേറ വിനോദ സഞ്ചാരികൾ കണ്ടുേപാകുന്ന സന്ദർശനം മാത്രമായല്ല വിനോദസഞ്ചാരത്തെ സർക്കാർ കാണുന്നത്. അതത് പ്രദേശത്തെ ജനങ്ങൾക്ക് ടൂറിസത്തി​െൻറ ഗുണം ലഭിക്കണം. മദ്യനയത്തിലുണ്ടായ മാറ്റങ്ങൾ കേരളത്തി​െൻറ ടൂറിസം രംഗത്തെ ബാധിച്ചതായി മന്ത്രി പറഞ്ഞു. ടൂറിസം നയം വരുന്നതോടെ ഇൗ കാര്യത്തിൽ മാറ്റം ഉണ്ടാകും. ഉത്തരവാദിത്ത ടൂറിസത്തി​െൻറ ഹബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ടൂറിസം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തത് പോരായ്മയാണ്. പദ്ധതി നടത്തിപ്പിൽ നിസ്സാര പ്രശ്നങ്ങളുടെ പേരിൽ അനാവശ്യ കാലതാമസം ഉണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.