' ഇരിങ്ങാലക്കുട: സ്വകാര്യ മെബൈല്‍ കമ്പനിക്ക് കേബിള്‍ ഇടാനായി ഇരിങ്ങാലക്കുട ഠാണാവില്‍ പലയിടങ്ങളിലായി എടുത്ത കുഴികള്‍ കൃത്യമായി മൂടാത്തതിനാൽ വന്‍ ഗര്‍ത്തങ്ങൾ രൂപപ്പെട്ടു. നിരവധി പേര്‍ക്കാണ് ഈ കുഴികളില്‍ വീണ് പരിക്കേറ്റത്. പരാതികൾ കേട്ട അധികൃതർ നടപടിയെടുക്കാതായതോടെ നാട്ടുകാർ നഗരസഭക്കെതിരെ കുഴിയിൽ ബോർഡ് വെച്ചു. ഈ സ്ഥലത്ത് കിണര്‍കുത്താന്‍ നഗരസഭ സെക്രട്ടറിക്ക് അപേക്ഷ എന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. പൊതുമരാമത്തിെൻറ കീഴില്‍ വരുന്ന റോഡില്‍ മെക്കാഡം ടാറിങ് പൊളിച്ച് കുഴി എടുത്തതിന് ശേഷം മണ്ണിട്ട് മുടുകയായിരുന്നു. നഗരത്തിെൻറ പലയിടങ്ങളിലും ഇത്തരത്തില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കുഴിയെടുത്തപ്പോള്‍ ജല അതോറിറ്റിയുടെ പെപ്പ് പൊട്ടുകയും വെള്ളം ചോരുകയും ചെയ്തു. ഇതോടെ കുഴി വലുതായി. എത്രയും വേഗം കുഴിയടച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.