മാള: സ്വകാര്യ ബസ് സ്റ്റാൻഡിെൻറ എതിർവശത്തെ നടപ്പാത ഭാഗികമായി തകർത്തനിലയിൽ. ചൊവ്വാഴ്ച രാവിലെ ഒരു വ്യക്തിയാണ് ഇത് തകർത്തതെന്ന് പരിസരവാസികൾ പറഞ്ഞു. ഉയരം കൂടിയ ഭാഗത്തെ ടൈൽസ് തകർത്ത് ഉയരം കുറച്ചു . ഇതോടെ നടപ്പാതയുടെ സുഗമമായ അവസ്ഥ നഷ്ടമായി. പി.ഡബ്ല്യൂ.ഡി അധികൃതർ ടൈൽസ് വിരിച്ച നടപ്പാതയാണ് പൊളിച്ചത്. സമീപത്തെ സ്വകാര്യ റോഡിലേക്ക് വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനാണ് ഇവ തകർത്തതെന്ന് ആക്ഷേപമുണ്ട്. അനധികൃത കൈയേറ്റത്തിനെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.