മാള: റോഡരികില്‍നിന്ന് കളഞ്ഞുകിട്ടിയ പണം ഉടമക്ക് നൽകി വീട്ടമ്മ മാതൃകയായി. കൊടകര -കൊടുങ്ങല്ലൂർ പാതയരികിൽനിന്നാണ് തിങ്കളാഴ്ച പകൽ പൊയ്യ കമ്പനിപ്പടി സ്വദേശിനി മഹിത സുരേഷിന് പണം ലഭിച്ചത്. 22,000 രൂപ അടങ്ങിയ പൊതി ഉടൻ മാള പൊലീസിൽ ഏൽപിച്ചു. ഇതിനിടെ പണം നഷ്്ടപ്പെട്ട കൃഷ്ണന്‍കോട്ട സ്വദേശി ഷൈജി ജോസ് പൊലീസിൽ പരാതി നൽകാനെത്തി. തുടർന്ന് മഹിത സുരേഷിനെ വിളിച്ചുവരുത്തി ഉടമക്ക് പണം തിരികെ നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.