ആമ്പല്ലൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രത യാത്രക്ക് എല്‍.ഡി.എഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ മൂന്നിന് വൈകീട്ട് 3.30ന് ആമ്പല്ലൂര്‍ സെൻററില്‍ സ്വീകരണം നല്‍കും. സംഘാടക സമിതി രൂപവത്കരണ യോഗം സി.പി.െഎ ജില്ല എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല കമ്മിറ്റി അംഗം പി.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, കെ.കെ. രാമചന്ദ്രന്‍, വി.എസ്. പ്രിന്‍സ്( രക്ഷാ.), കെ.എം. ചന്ദ്രന്‍ (ചെയർ.), ടി.എ. രാമകൃഷ്ണന്‍ (കണ്‍.), പി.കെ. ശിവരാമന്‍ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.