ആമ്പല്ലൂര്‍-: ബാങ്കിനെ അപകീര്‍ത്തിപെടുത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് കല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ബാങ്ക് സെക്രട്ടറിയുടെ നിർദേശ പ്രകാരം അംഗങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള പുതപ്പുമായി പോയ വനിത അംഗത്തെ റോഡില്‍ തടഞ്ഞ് കോണ്‍ഗ്രസുകാര്‍ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. രണ്ട് വര്‍ഷമായി ബാങ്കിനെതിരെ കോണ്‍ഗ്രസ് ആരോപണങ്ങള്‍ അഴിച്ചുവിടുകയാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ബാങ്കില്‍ ഏര്‍പ്പെടുത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തില്‍ 2500 അംഗങ്ങളുടെ പേരുകള്‍ നീക്കം ചെയ്തതായും, വളം ഡിപ്പോയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത വളം വിതരണത്തിന് എത്തിച്ചതായും ഭരണ സമിതി ആരോപിച്ചു. ബാങ്ക് പ്രസിഡൻറ് രാജന്‍ കൊളങ്ങരപറമ്പില്‍, സെക്രട്ടറി മേഴ്‌സി ജോർജ്, രാഘവന്‍ മുളങ്ങാടന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.